കാസര്‍കോട്: നീലേശ്വരം, വാഴുന്നേറടി, മേനിക്കോട്ടെ പി വി നാരായണന്‍ മാസ്റ്റര്‍ (82) അന്തരിച്ചു. ഉപ്പിലക്കൈ, അരയി, മേക്കാട്ട്, സ്‌കൂളുകളില്‍ അധ്യാപകനായും കോളിയടുക്കം, ഹൊസ്ദുര്‍ഗ്ഗ് കടപ്പുറം സ്‌കൂളുകളില്‍ പ്രധാന അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കെ ജാനകി. മക്കള്‍: പി.വി രജ്ഞിത്ത് (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി),പി. വി ശ്രീജിത്ത് (കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്), പി.വി സുജിത്ത് (ദുബായ്). മരുമക്കള്‍: അനിത (നിലമ്പൂര്‍), എ.വി ജ്യോത്സന(കാസര്‍കോട്), ശ്വേത (കോഴിക്കോട്). സഹോദരങ്ങള്‍: പി വി കുഞ്ഞിക്കണ്ണന്‍ ആചാരി, പരേതരായ പി.വി കുഞ്ഞിരാമന്‍ ആചാരി, പി.വി കുഞ്ഞമ്പു ആചാരി. സംസ്‌ക്കാരം നാളെ.







