കാസര്‍കോട്: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി തിരിച്ചെത്തിയില്ല. പിതാവ് നല്കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുണ്ട്യത്തടുക്ക, ബാപാലിപ്പൊനത്തെ ഹന്നത്ത് ബീവി (30) യെ ആണ് കാണാതായത്. വ്യാഴാഴ്ച രാത്രി ഒന്‍പതര മണിക്കു ശേഷമാണ് മകളെ വീട്ടിൽ നിന്നു കാണാതായെന്ന് പിതാവ് ബദിയഡുക്ക പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







