കാസര്‍കോട്: മുളിയാര്‍ വില്ലേജില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറി ചരിത്രാവശിഷ്ടങ്ങളും മണ്ണും കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കി. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ട്രാവല്‍ ബംഗ്ളാവിന്റെ അവശിഷ്ടങ്ങളും കടത്തിക്കൊണ്ടു പോയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. പൈതൃക ഭൂമി കയ്യേറ്റം സംബന്ധിച്ച് സോഷ്യല്‍ സേവര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ബി. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.







