ബേഡഡുക്ക വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെയും അക്കൗണ്ട് ലീന്‍ ആയി; പ്ലാവുള്ളക്കയയിലെ ബി.ഉണ്ണികൃഷ്ണനെതിരെ ഒരു കേസു കൂടി, കേസുകളുടെ എണ്ണം ആറായി, ഇ.ഡി എത്തുമെന്ന് സൂചന

കാസര്‍കോട്:ബേഡഡുക്ക വനിതാസര്‍വ്വീസ് സഹകരണ സംഘത്തിന്റെ അക്കൗണ്ട് ലീന്‍ (തടസപെടൽ )ആയതായി പരാതി. ഇത് സംബന്ധിച്ച് സെക്രട്ടറി കെ. സുധീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ കരിവേടകം, നെല്ലിത്താവ്, പ്ലാവുള്ളക്കയ ഹൗസിലെ ബി. ഉണ്ണികൃഷ്ണ (46)നെതിരെ ബേഡകം പൊലീസ് കേസെടുത്തു. സമാന രീതിയില്‍ ലഭിച്ച പരാതികളില്‍ ഉണ്ണികൃഷ്ണനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആറാമത്തെ കേസാണിത്. വനിതാസഹകരണ സംഘത്തില്‍ അംഗമായ ഉണ്ണികൃഷ്ണന്‍ 2026 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്6 വരെയുള്ള ദിവസങ്ങളിലായി പത്തു തവണകളായി പല തീയ്യതികളില്‍ പലരെകൊണ്ടു പല തവണ പണം അയപ്പിക്കുകയും ഉടന്‍ പിന്‍വലിക്കുകയുമായിരുന്നു. ഇതോടെയാണ് വനിതാ സഹകരണ സംഘത്തിന്റെ അക്കൗണ്ട് ലീന്‍ ആയത്. ഇതു വഴി സൊസൈറ്റിക്ക് 11,04898 രൂപയുടെ നഷ്ടം ഉണ്ടായതായി സെക്രട്ടറി ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സമാനരീതിയിലുള്ള ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ ഇഡി അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
പല ജില്ലകളില്‍ നിന്നുള്ളവരാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്നു പറയുന്നു. പ്രസ്തുത പണം ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. ഇങ്ങനെ പിന്‍വലിച്ച പണം എന്തിന് ചെലവഴിച്ചു എന്നുള്ള അന്വേഷണത്തിനാണ് ഇഡി എത്തുകയെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page