കാസര്‍കോട്: സ്കൂട്ടറില്‍ വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന എംഡിഎംഎ
യുമായി രണ്ടു പേര് നീലേശ്വരത്ത് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, പുഞ്ചാവി, ഒഴിഞ്ഞ വളപ്പിലെ സലാം ഖലീല്‍ (41), പുഞ്ചാവി, സദ്ദാംമുക്കിലെ കെ. ആഷിഖ് (30) എന്നിവരെയാണ് നീലേശ്വരം എസ്ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ (വെള്ളി) രാത്രി പത്തേകാല് മണിയോടെ കോട്ടപ്പുറത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്നു 1.50 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇവര്‍ക്ക് എവിടെ നിന്നാണ് മയക്കു മരുന്ന് ലഭിച്ചതെന്നു കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.







