മടിക്കേരി: വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ 25കാരിയെയും 30 കാരനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ളൂരു സ്വദേശിനി പി. സഹന (25), കാമുകന് മൈസൂരു മാണ്ട്യയിലെ രാഹുല്‍ (30) എന്നിവരാണ് മരിച്ചത്. മാണ്ട്യക്കു സമീപത്തെ ഇണ്ടിവാളുവിൽ റെയിൽവെ ട്രാക്കിനു സമീപത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു. ഇരുവരും പ്രണയ ബന്ധത്തിലായിരുന്നുവത്രെ. രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി നാടുവിട്ടത്.








