ആലംപാടി: സോഫ്റ്റ് ബോളിൽ ദേശീയ തലം വരെ എത്തിയ
ആലംപാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അഹമ്മദ് അദ്നാൻ, മുഹമ്മദ് ഇർഫാൻ എന്നിവരെ ഐ.എൻ.എൽ ആലംപാടി ശാഖ ആദരിച്ചു.
ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാഹിൻ മേനത്ത് അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി നേതാവ് കാദർ ബാവ, നാഷണൽ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എന്നാവർ ഇരു കുട്ടികൾക്കും ഉപഹാരംസമ്മാനിച്ചു.
ഐ.എൻ.എൽ പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.







