പെരിയ, വടക്കേക്കരയിലെ നടുവില്‍വീട് പുരുഷോത്തമന്‍ കിണറ്റില്‍ വീണു മരിച്ചു; അപകടം വെള്ളം കോരുന്നതിനിടയില്‍
കാസര്‍കോട്; പെരിയ, വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ (64) കിണറ്റില്‍ വീണു മരിച്ചു. വെള്ളം കോരുന്നതിനിടയില്‍ കാൽ വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു.ഇന്ന് (വെള്ളി) രാവിലെയാണ് സംഭവം. വീടിന് സമീപത്തുള്ള തറവാട് വീട്ടിലേക്ക് വെള്ളം കോരാനായി പോയതായിരുന്നു. ഒരു ബക്കറ്റ് വെള്ളം വീട്ടിലെത്തിച്ച ശേഷം വീണ്ടും പോയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ കയറും ബക്കറ്റും കിണറ്റിലേക്ക് താഴ്ത്തിയ നിലയില്‍ കാണപ്പെടുകയായി രുന്നു. സംശയം തോന്നി ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം പുറത്തെടുത്ത് ജില്ലാ …