കാസർകോട് : ടി കെ അഷ്‌റഫിനെ വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. സി എച്ച് ബാലകൃഷ്ണൻ, യൂസുഫ് ചെമ്പിരിക്ക എന്നിവരാണ് ജില്ലാ ജന.സെക്രട്ടറിമാർ. വി കെ അഫ്സൽ പടന്നയെ ട്രഷററായും കെ.വി.പി കുഞ്ഞഹമ്മദ് തൃക്കരിപ്പൂർ, പി കെ അബ്ദുല്ല ഉദുമ പടിഞ്ഞാർ എന്നിവരെ വൈ. പ്രസിഡന്റുമാരായും സഹീറ ലത്തീഫ് , ഫൗസിയ സിദ്ധീഖ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു .
അബ്ദുൾ ലത്തീഫ് കുമ്പള, അമ്പുഞ്ഞി തലക്ലായി , അഷ്‌റഫ് ബായാർ , മുഹമ്മദ് വടക്കേക്കര,സി.എച്ച് മുത്തലിബ് പടന്ന,ബിജു ചെങ്ങറ വി ടി , ജമീല കാഞ്ഞങ്ങാട് ,വി കെ ജാസ്മിൻ, മഹ്‌മൂദ് പള്ളിപ്പുഴ, എൻ കെ പി ഹസ്സൻ, പി.കെ രവി , റാഷിദ് മുഹിയുദ്ദീൻ, ടി കെ മുഹമ്മദ് കുഞ്ഞി , വാസന്തി കെ, സുഹറ , ജുവൈരിയ എ ജി , ഷബ്നം ബഷീർ, പി കെ അഷ്‌റഫ് , നെഹാർ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.







