ഉള്ളാളില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങളും മുഖാവരണവും നഷ്ടപ്പെട്ടു

തലപ്പാടി: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലാപ്പുവില്‍ വന്‍ ക്ഷേത്ര കവര്‍ച്ച. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസിനു സമീപത്തെ മഹാലക്ഷ്മി- ഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ പൂജാരിയായ ബാലകൃഷ്ണ ഭട്ട് ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ശ്രീകോവിലിന്റെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ നിര്‍മ്മിതമായ തിരുവാഭരണങ്ങളും വെള്ളിയുടെ മുഖാവരണവും കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം പഞ്ചലോഹ വിഗ്രഹം സുരക്ഷിതമാണെന്നു …

കുമ്പളയില്‍ യുവതിയെയും മകളെയും കാണാതായി

കാസര്‍കോട്: യുവതിയെയും മകളെയും കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംബ്രാണ, കിദൂര്‍, കുണ്ടങ്കേരടുക്കയിലെ കെ.എസ് സുനില്‍ കുമാറിന്റെ ഭാര്യ ബി.രമ്യ (29), ഏഴു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ 8.30ന് വീട്ടില്‍ നിന്നു പോയ ഭാര്യയും മകളും പിന്നീട് തിരിച്ചെത്തിയില്ലെന്നു സുനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ബിസിനസ് തകര്‍ന്നതോടെ കടക്കെണിയിലായി; നായന്മാര്‍മൂലയിലെ യുവ വ്യാപാരിയെ കാണാതായി, ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് കടക്കെണിയിലായ യുവവ്യാപാരിയെ കാണാതായി. മാതാവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പഡാജെ, മാര്‍പ്പിനടുക്ക ഹൗസിലെ സുബൈദയുടെ മകന്‍ മുഹമ്മദ് അജീര്‍ഷാ (22)യെ ആണ് കാണാതായത്. നേരത്തെ നായന്മാര്‍മൂലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു മുഹമ്മദ് അജീര്‍ഷ. ബിസിനസ് തകര്‍ന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും സ്ഥാപനം ഒഴിവാക്കുകയുമായിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മകനെന്ന് മാതാവ് പറഞ്ഞു.

പൊലീസ് ജാമ്യത്തില്‍ വിട്ട യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസ്; ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി തിരിച്ചു വരുന്നതിനിടയില്‍ ബംഗ്ളൂരു വിമാന താവളത്തിൽ പിടിയില്‍

കാസര്‍കോട്: കഞ്ചാവ് ലഹരിയില്‍ ബഹളം വച്ചതിനു മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതി കൊല്ലപ്പെട്ട കേസില്‍ പ്രതിയായതോടെ ഗള്‍ഫിലേക്ക് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, കുച്ചിക്കാട്ടെ അബ്ദുല്‍ റഹ്‌മാന്‍ സിനാന്‍ (26) ആണ് ബംഗ്‌ളൂരു വിമാനത്താവളത്തില്‍ ഇന്ന് (വെള്ളി) രാവിലെ പിടിയിലായത്. വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചതെന്നു മഞ്ചേശ്വരം പൊലീസ് പറഞ്ഞു. 2024 മാര്‍ച്ച് നാലിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മീഞ്ച, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (26) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് …

നഗര മധ്യത്തിലെ കെ പി ആർ റാവു റോഡ് കുഴിയാവുന്നു: കെഎസ്ആർടിസി ഡിപ്പോയിൽ കയറാൻ ബസ്സുകൾ പെടാപാടിൽ

കാസർകോട് : നഗരസഭയുടെ മൂക്കിന് താഴെയുള്ള നഗരമധ്യത്തിലെ കെ പി ആർ റാവു റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടു. കെ എസ് ആർ ടി സി ബസ്സുകൾ ഡിപ്പോയിൽ കയറുന്നതിന് പെടാ പാട് പെടുന്നു . കനത്ത മഴയിൽ കുഴികളുടെ എണ്ണം കൂടുകയും, കുഴികൾ വലിയ ഗർത്തങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. കെ പി ആർ റാവു റോഡ് നഗരത്തിലെ വലിയ വാഹനത്തിരക്കേറിയ റോഡുകളിൽ ഒന്നാണ്.ബാങ്ക് റോഡിലെ വലിയ ഗതാഗത കുരുക്ക് …

പ്രിയദർശിനി ബസുകൾ തളർച്ചയിലേക്ക് : സൗജന്യ യാത്രയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു: സ്ത്രീ യാത്രക്കാർ വീണ്ടും സ്വകാര്യബസ്സുകളെ ആശ്രയിച്ചു തുടങ്ങി

കാസർകോട് : സംസ്ഥാന സർക്കാരിന്റെ ഇന്ദിരാഗ്യാരണ്ടി മുഖേനയുള്ള കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സ്ത്രീയാത്രക്കാർ പിൻവലിയുന്നു. പ്രിയദർശിനി ബസ്സിനായുള്ള നീണ്ട കാത്തിരിപ്പും,ഉള്ള ബസ്സുകളിലെ വലിയ തിരക്കും,ഇതിനിടയിലെ കവർച്ചയുമെല്ലാം സൗജന്യ യാത്രക്കാരായ സ്ത്രീകളെ പ്രിയദർശനിയിൽ നിന്ന് അകറ്റുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . സൗജന്യ യാത്രക്കു തുടക്കത്തിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ്സുകൾ കട്ടപ്പുറത്താ യതോടെയാണ് യാത്ര ക്ലേശം രൂക്ഷമായത്. ദേശീയപാതയിലൂടെ ഓടുന്ന ബസ്സുകൾ ഒരുപാട് കുറഞ്ഞിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു.ഇതേ തുടർന്നാണ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് …

പെരിയ, വടക്കേക്കരയിലെ നടുവില്‍വീട് പുരുഷോത്തമന്‍ കിണറ്റില്‍ വീണു മരിച്ചു; അപകടം വെള്ളം കോരുന്നതിനിടയില്‍

കാസര്‍കോട്; പെരിയ, വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ (64) കിണറ്റില്‍ വീണു മരിച്ചു. വെള്ളം കോരുന്നതിനിടയില്‍ കാൽ വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു.ഇന്ന് (വെള്ളി) രാവിലെയാണ് സംഭവം. വീടിന് സമീപത്തുള്ള തറവാട് വീട്ടിലേക്ക് വെള്ളം കോരാനായി പോയതായിരുന്നു. ഒരു ബക്കറ്റ് വെള്ളം വീട്ടിലെത്തിച്ച ശേഷം വീണ്ടും പോയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ കയറും ബക്കറ്റും കിണറ്റിലേക്ക് താഴ്ത്തിയ നിലയില്‍ കാണപ്പെടുകയായി രുന്നു. സംശയം തോന്നി ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം പുറത്തെടുത്ത് ജില്ലാ …

അധ്യാപികയുടെ മർദ്ദനം : ആറു വയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

അമരാവതി: ആന്ധ്രപ്രദേശ് തലസ്ഥാനമായ അമരാവതിക്കടുത്ത വിശാഖപട്ടണത്തു ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആറു വയസ്സുകാരൻ അധ്യാപികയുടെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വിശാഖപട്ടണം വൺ ടൗൺ മേഖലയിലെ ലിറ്റിൽ ഗാർഡൻ സ്കൂളിലാണ് നാടിനെ നടത്തിയ സംഭവമുണ്ടായത്. ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രണയ് തേജയെ അധ്യാപിക മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പറയുന്നു. ക്ലാസ് മുറിയിൽ അവശനായി വീണ കുട്ടിയെ വിശാഖപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് രക്ഷിതാക്കളും കുട്ടിയുടെ ബന്ധുക്കളും സ്കൂളിലും ആശുപത്രിയിലുംപാഞ്ഞെത്തി. സ്കൂളിൽ കുട്ടികളോടു …

ആയമ്പാറ, പണമ്മലിലെ വണ്ണാർത്ത് നാരായണൻ അന്തരിച്ചു

കാസർകോട്: പെരിയ , ആയമ്പാറ,പണമ്മലിലെ വണ്ണാർത്ത് നാരായണൻ (75)അന്തരിച്ചു. ഭാര്യ: കെ.കാർത്യായനി. മക്കൾ: കെ .പത്മനാഭൻ ,കെ മധു (ഡ്രൈവർ, പെരിയ ), കെ.പ്രസന്ന (കല്യോട്ട് ). മരുമക്കൾ: രാധ, ശ്രീജ, കൃഷ്ണൻ .സഹോദരങ്ങൾ: വി.കുഞ്ഞമ്പു, വി. ശാരദ , പരേതരായ വി.കല്യാണി , വി. തമ്പായി, വി. മീനാക്ഷി .

ഭാരതീയ പോസ്റ്റല്‍ പെന്‍ഷനേഴ്‌സ് സംഘ് പൊതുയോഗം നടത്തി

കാസര്‍കോട്: ഭാരതീയ പോസ്റ്റല്‍ പെന്‍ഷനേഴ്‌സ് സംഘ് (ബി എം എസ് )പൊതുയോഗം ജില്ലാ സെക്രട്ടറി കെ.വി ബാബു ഉല്‍ഘാടനം ചെയ്തു. ബി പി പി എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ യശോദ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍മഥന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നരേന്ദ്രന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഓര്‍ഗനൈ സിഗ് സെക്രട്ടറി ബി.വാസുദേവ, ജില്ലാ ഓര്‍ഗനൈസി ഗ് സെക്രട്ടറി കൊട്ടോടി നാരായണന്‍. ബാലകൃഷ്ണ അഡിഗ, കുമ്പള പഞ്ചായത്ത് മെമ്പര്‍ എ …

ബന്ധുവീട്ടിലെ പൂവന്‍ കോഴിയെ കാണാതായി: ചോദ്യം ചെയ്ത യുവാവിനു നേരെ വടിവാള്‍ വീശി വധഭീഷണി, മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ആശുപത്രിയിലേയ്ക്ക് ചികിത്സ തേടി പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ വീശി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ഉപ്പള, കോടിബയല്‍, അന്‍സാള, മന്‍സിലിലെ മുഹമ്മദ് ആത്തിഖ് (27) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. അയാസ്, സൈഫു, അന്‍ഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ (ബുധന്‍) രാവിലെ ഒന്‍പതു മണിയോടെ ഉപ്പള ഫെഡറല്‍ ബാങ്ക് ശാഖയ്ക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ആത്തിഖിന്റെ ബന്ധു വീട്ടില്‍ നിന്നു പൂവന്‍ കോഴിയെ കാണാതായതു …

ട്രെയിന്‍ യാത്രക്കിടയില്‍ ബായാര്‍ സ്വദേശിയുടെ ലാപ് ടോപ് കൊള്ളയടിച്ചു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ കാസര്‍കോട്, ബായാര്‍ സ്വദേശിയുടെ ലാപ്‌ടോപ്പ് കൊള്ളയടിച്ചതായി പരാതി. ബെരിപ്പദവ്, ബള്ളൂര്‍ ഹൗസിലെ ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഏറനാട് എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു പരാതിക്കാരന്‍.ഡി-1 കോച്ചിലായിരുന്നു യാത്ര. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് 80000 രൂപ വില വരുന്ന ലാപ്‌ടോപ് അടങ്ങിയ ബാഗ് കാണാനില്ലെന്ന കാര്യം അറിഞ്ഞതെന്നു ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കോരിക്കാറിലെ സുബ്ബ മണിയാണി അന്തരിച്ചു

ബദിയഡുക്ക: കുംബഡാജെ കുദിങ്കില കട്ടദ കോരിക്കാറുവിലെ സുബ്ബ മണിയാണി (53) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നു അന്തരിച്ചു. മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബദിയഡുക്ക ടൗണില്‍ പൂ വില്‍പ്പനക്കടയും നടത്തിയിരുന്നു. ഭാര്യ: സാവിത്രി. മക്കളില്ല. സഹോദരങ്ങള്‍: കൃഷ്ണ, ലീലാവതി, ഗീത. പരേതനായ നാരായണന്‍.

കണ്ണൂരില്‍ പന്നിക്കു വച്ച കെണിയില്‍ പുലി കുടുങ്ങി

കണ്ണൂര്‍: കണ്ണൂര്‍, മാലൂരില്‍ പന്നി ശല്യം തടയാന്‍ വച്ച കെണിയില്‍ പുലി കുടുങ്ങി. മാലൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് പുലി കുടുങ്ങിയത്. കെപിആര്‍ നഗര്‍ സ്വദേശിയായ രാമകൃഷ്ണന്റെ തോട്ടമാണിത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. അരയില്‍ കമ്പി കുരുങ്ങിയ നിലയിലായിരുന്നു പുലി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ഇതോടെ പുലി പ്രകോപിതനാവുകയും ചാടുകയും ചെയ്തു. ഇത് കുടുക്ക് കൂടുതല്‍ മുറുകുന്നതിനിടയാക്കി.പിന്നീട് വെറ്റിനറി സര്‍ജന്‍ ഡോ. ഏലിയാസ് റാവുത്തല്‍ സ്ഥലത്തെത്തി മയക്കുവെടി വച്ചു. പുലിയെ …

വയോധികന്‍ പനി മൂര്‍ച്ഛിച്ച് മരിച്ചു

കാസര്‍കോട്: വയോധികന്‍ പനി മൂര്‍ച്ഛിച്ച് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പഡ്രെ, സജങ്കദെയിലെ തീലുനായിക് (58)ആണ് മരിച്ചത്.രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. ചൊവ്വാഴ്ച ഡോക്ടറെ കണ്ട് മരുന്നു വാങ്ങിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തീലുനായികിനു അനക്കം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തീലു നായികിനു …

പൊവ്വല്‍, മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എംജി റോഡില്‍ ഇന്നലെ (ബുധന്‍) ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരണപ്പെട്ടതിന് പിന്നാലെ വീണ്ടും വാഹനാപകടം. ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ടില്‍ ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെ മണ്ടായ അപകടത്തില്‍ ഗാളിമുഖം, ഗോളി ത്തടി, പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള (25)ആണ് മരിച്ചത്. കുനില്‍ സ്‌കൂളിന്റെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സ്ഥലത്തുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് അല്‍പസമയത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു.കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും 70,000 രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. എന്‍മകജെ ,മൈരെ വില്ലേജിലെ ബിസ്മില്ലാ മന്‍സിലില്‍ എം ഇബ്രാഹിമി(54)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് കെ. സന്തോഷ് കുമാര്‍ ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ജെ.ജെ ആക്ട് പ്രകാരം രണ്ടു …

ഉത്സവാവധി കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്കും സ്റ്റോപ്പുകൾക്കും ഇടപെടൽ നടത്തും: ബിജെപി

കാസർകോട്: യാത്രാക്ലേശം രൂക്ഷമായ കാസർകോട് ജില്ലയിൽ ഉത്സവാവധി കണക്കിലെടുത്ത് കൂടുതൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ അനുവദിക്കാനും നിലവിൽ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് അടിയന്തരമായി താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കാനും ഇടപെടൽ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അറിയിച്ചു.ഓണം, ശ്രീകൃഷ്ണ ജന്മാഷ്ടമി, വിനായക ചതുർത്ഥി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ഒരു മാസക്കാലയളവിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് അധിക പാസഞ്ചർ/മെമു സർവീസുകൾ അനുവദിക്കുന്നതിനും വിവിധ ട്രെയിനുകൾക്ക് …