കാസര്‍കോട്: ചെമനാട്ട് വന്‍ കവര്‍ച്ച . വാതിലുകള്‍ തകര്‍ത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ മോഷ്ടിച്ചു. ചെമ്മനാട്, കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ ഈക്കോട്ട് ഹൗസിലെ പി. കൃഷ്ണന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് കവര്‍ച്ച. ജൂലായ് 19നു രാവിലെ 6.30 മണിക്കും 20ന് ഉച്ചക്ക് 11.30 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും തകര്‍ത്താണ് മോഷ്ടാക്കൾ പണം സൂക്ഷിച്ച അലമാര ഉണ്ടായിരുന്ന മുറിയില്‍ എത്തിയത്. പി. കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.







