കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജയിലിലേയ്ക്ക് മടക്കി കൊണ്ടു പോകുന്നതിനിടയില്‍ റിമാന്റ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പരാതി. ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിൽ ഇന്‍ ചാര്‍ജ്ജ് സൂപ്രണ്ട് എ ആര്‍ സന്തോഷിന്റെ പരാതിയില്‍ റിമാന്റ് പ്രതിയായ ഉബൈദുള്ള ഇജാസിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.
അസുഖത്തെ തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി ജയില്‍ വാഹനത്തില്‍ മടക്കിക്കൊണ്ടുപോകുന്നതിനിടയിലായിരുന്നു പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടുകയത്.







