ബേഡകം, തോരോത്ത് 19കാരി വിഷം അകത്തു ചെന്നു മരിച്ചു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് 19 കാരി വിഷം അകത്ത് ചെന്നു മരിച്ചു., തോരോത്തെ ടി. അശോകന്റെ മകള്‍ ടി. അനശ്വര(19)യാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര.
ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനശ്വര കുണ്ടംകുഴിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. ഇതോടെ അനശ്വരയെ മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വിഷം അകത്ത് ചെന്നതായുള്ള കാര്യം സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടയില്‍ ഇന്നലെ രാത്രി പത്തരമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അനശ്വരയുടെ മരണം സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: അനസൂയ. സഹോദരന്‍: അശ്വിന്‍. ഡിവൈഎഫ്‌ഐ തോരോത്ത് യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗമായിരുന്നു അനശ്വര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page