കാസര്‍കോട്: കാഞ്ഞങ്ങാട്ട് ആദ്യമായി പരസഹായമില്ലാതെ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ അജാനൂര്‍, തെക്കേപ്പുറത്തെ കമാല്‍ അബ്ദുല്‍ റഹ്‌മാന്‍ (73) അന്തരിച്ചു.
ഒന്‍പതാം വയസിലാണ് കമാലിന്റെ താല്‍പര്യം വൈദ്യുത മേഖലയിലേക്ക് തിരിഞ്ഞത്.തകരാറിലായ മൈക്ക് സെറ്റ് ശരിയാക്കി കൊണ്ടായിരുന്നു തുടക്കം. വിദ്യാഭ്യാസത്തിനു ശേഷം ഇലക്ട്രിക്കല്‍ മേഖലയില്‍ തന്നെ നിലയുറപ്പിച്ച കമാല്‍ കുടില്‍ വ്യവസായമെന്ന നിലയില്‍ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ചു തുടങ്ങി. ഇന്‍വര്‍ട്ടറുകള്‍ വ്യാപകമായി ആവശ്യക്കാരില്ലാത്ത കാലത്തും ഇദ്ദേഹത്തിന്റെ പണിശാലയില്‍ തിരക്കൊഴിഞ്ഞ നാളുകള്‍ ഉണ്ടായിരുന്നില്ല. ഭാര്യ: റുഖിയ. മക്കള്‍: മെസാലിന, ഷെമീന, അസീന, ജെസീന, അഞ്ജു. മക്കള്‍: അഷ്‌റഫ്, ഡോ. ബഷീര്‍, ആക്കു, മുനീര്‍, നൗഷാദ്.








