കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. ഓഫീസിന്റെ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മൂന്ന് ലാപ്‌ടോപ്പുകളുമായാണ് സ്ഥലം വിട്ടത്.
(ഇന്ന്)ചൊവ്വ രാവിലെ വില്ലേജ് ഓഫീസര്‍ ശശി ഓഫീസിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. സമാനരീതിയില്‍ കവര്‍ച്ച നടത്തിയവരെ കേന്ദ്രീകരിച്ച് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.







