കാസര്‍കോട്: പള്ളിക്കു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയത്തെ ടി സിവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ജൂണ്‍ എട്ടിന് വൈകുന്നേരം തങ്കയം പള്ളിക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തതായിരുന്നു. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







