കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരനിലയില്‍.
ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 32 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ. നിലവിളികേട്ടെത്തിയവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കാരണം വ്യക്തമല്ല.







