മൂകാംബികയില്‍ നവരാത്രി: മഹാരഥോത്സവം ഒക്ടോബര്‍ 20ന്

കൊല്ലൂര്‍: മൂകാംബിക ദേവീ ക്ഷേത്രം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോത്സവം 20നു നടക്കും. ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന നവരാത്രി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. വിദ്യാരംഭം, വിജയദശമി ദിവസമായ ഒക്ടോ. 21നാണ്. 11 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിപുലമായ നവരാത്രി ആഘോഷങ്ങളും പ്രത്യേക പൂജകളും ഉണ്ടായിരിക്കും.

17കാരിയുടെ വിവാഹം: മാതാപിതാക്കള്‍ക്കും നവവരനും എതിരെ കേസ്

കാസര്‍കോട്: 17കാരിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തില്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ 17കാരിയെ ആണ് മംഗ്‌ളൂരു സ്വദേശിയായ ഒരാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചത്. ഇത് സംബന്ധിച്ച് ചൈല്‍ഡ് ഡെവലെപ്‌മെന്റ് അധികൃതര്‍ നല്‍കിയ പരാതി പ്രകാരമാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഒത്താശയോടെ അതീവ രഹസ്യമായിട്ടാണ് വിവാഹം നടത്തിയതെന്നാണ് പരാതി.

ബദിയഡുക്ക, നെല്ലിക്കട്ടയില്‍ മരംകൊള്ള; പൊതുമരാമത്ത് സ്ഥലത്തെ മൂന്നര ലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തി

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ഗുരുനഗറില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് മൂന്നരലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ പി. ദിലീപ് നായര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലായ് 13ന് ആണ് കേസിനാസ്പദമായ സംഭവം.ഗുരുനഗര്‍ റോഡരുകിലുള്ള സ്ഥലത്ത് നിന്നു വിവിധ വലുപ്പത്തിലുള്ള 15 കാറ്റാടി മരങ്ങളും 8 അക്വേഷ്യ മരങ്ങളും മുറിച്ചു കടത്തിയെന്നാണ്പരാതി. മരം കൊള്ളക്കാരെ കണ്ടെത്താന്‍ …

പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി ; ഒടുവിൽ ചാക്കിലായി

കാസർകോട്: ബേക്കൽ ,മൗവ്വലിൽ പൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുപാമ്പിനെ പിടികൂടി .സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടയിലാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ അബ്ദുല്ല ജലാലി, നാസർ, കരിം പളളത്തിൽ, ശുഹൈബ്, ബോയ് മജീദ് , ഹുസൈൻ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി വനം വകുപ്പിനുകൈ മാറി.ഒന്നര മീറ്റർ നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന പെരുമ്പാമ്പാണ് പിടിയിലായത് . പ്രദേശത്തു നേരത്തെയും പെരുമ്പാമ്പുകളെ പിടികൂടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കുമ്പളയിൽ വിജയാഹ്ലാദം സംഘർഷത്തോടടുത്തു

കുമ്പള : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് കുമ്പളയിൽ എബിവിപി യും എസ്എഫ്ഐയും നടത്തിയ ആഹ്ലാദപ്രകടനം സംഘർഷത്തിന്റെ വക്കോളമെത്തിയെങ്കിലും പോലീസ് ഇടപെട്ട് സമാധാനം ഉറപ്പിച്ചു. കുമ്പള ഐ എച്ച്‌.ആർ.ഡി.കോളേജിലെ ഫലം അറിഞ്ഞ 15 സീറ്റിൽ 9 എണ്ണം എ.ബി.വി.പി.ക്കും അഞ്ചെണ്ണം എസ്എഫ്ഐക്കും ലഭിച്ചു. ഒരെണ്ണം കെഎസ്‌യു – എം എസ് എഫ് സഖ്യം നേടി. ഫല പ്രഖ്യാപനത്തെ തുടർന്ന് ജേതാക്കളെ അണിനിരത്തി റോഡിന്റെ ഇരു വശങ്ങളിൽ ഒപ്പത്തിനൊപ്പം വിജയാഹ്ലാദപ്രകടനം നടത്തിയ സംഘടന കൾ കുമ്പളയിലെ സിപിഎം ഓഫീസിന് …

മാലോത്ത് ദമ്പതികള്‍ കുളത്തില്‍ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് ദമ്പതികള്‍ കുളത്തില്‍ ചാടി. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ സജി(52)യെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. മാലോം, ചുള്ളിയിലെ തടത്തില്‍ വീട്ടില്‍ സാബു(56) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് (വെള്ളി) ഉച്ചയോടെ കാര്യോട്ട് ചാലിലെ വീട്ടുപറമ്പിലെ കുളത്തിലാണ് സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തു എത്തി.

കാസര്‍കോട് നഗരത്തില്‍ തെരുവുനായകള്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭയും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തെരുവു നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിനു സമീപത്തു നടന്ന ചടങ്ങ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെമീന മുജീബ് ആധ്യക്ഷം വഹിച്ചു. മെഹ്‌നുന്നീസ ഹമീദ്, രാമകൃഷ്ണ ഹൊള്ള, മുനിസിപ്പല്‍ സെക്രട്ടറി പി ബി ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

സൗത്ത് ഏഷ്യന്‍ മാസ്റ്റേര്‍സ് അത്‌ലറ്റിക് മീറ്റ്; ചന്ദ്രന്‍ പാക്കത്തിന് 10,000 മീറ്ററില്‍ സ്വര്‍ണമെഡല്‍

കാസര്‍കോട്: നേപ്പാളിലെ പൊഖാറയില്‍ നടന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേര്‍സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം കൊയ്ത് പള്ളിക്കര പാക്കത്തെ ചന്ദ്രന്‍. 10,000 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ചന്ദ്രന്‍ 5000 മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെങ്കല മെഡലും നേടി.രാജ്യത്തിനും നാടിനും അഭിമാനമായ ചന്ദ്രനുവന്‍വരവേല്‍പ് നല്‍കാനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.കായികപ്രേമികളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായത്തോടെയാണ് ചന്ദ്രൻ ട്രാക്കിലിറങ്ങിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ്.

യുവതികളെ വിവസ്ത്രരാക്കി കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണ്ണവും ലക്ഷക്കണക്കിനു രൂപയും കൊള്ളയടിച്ചു; രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ തിരയുന്നു

കൊച്ചി: മൂന്നു യുവതികളെ വിവസ്ത്രരാക്കി കത്തിമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും പത്ത് മൊബൈല്‍ ഫോണുകളുമായി അഞ്ചംഗ സംഘം കടന്നു കളഞ്ഞു. ഇന്ന് (വെള്ളി) പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചി, പാലാരിവട്ടത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാരിവട്ടം കരയില്‍, സംസ്‌കാര ജംഗ്ഷനു സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശികളായ 23,24 വയസ്സുള്ള രണ്ടു യുവതികള്‍, ആസാം സ്വദേശിനിയായ 30കാരി, വെസ്റ്റ് ബംഗാളിലെ അര്‍മാന്‍ അലി, ഉത്തര്‍പ്രദേശിലെ രാജുബാബു, ഇംതേജരി, ആസാം സ്വദേശി …

ഏഴിമല നാവിക അക്കാദമിയില്‍ രേഖകളില്ലാതെ ജോലി; ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ മതിയായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍. വിപ്ലവ് സോറന്‍ (32) എന്നയാളെയാണ് പയ്യന്നൂര്‍ സി ഐ മഹേഷ് കെ നായരുടെ നിര്‍ദ്ദേശ പ്രകാരം എസ് ഐ ഷുഹൈബ് അറസ്റ്റു ചെയ്തത്. ഏതാനും മാസങ്ങളായി നാവിക അക്കാദമിയില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു വിപ്ലവ് സോറന്‍. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലയോരത്ത് എം.ബി.ബി.എസ് സമ്മാനിച്ച ആര്യരാജന് നാടിന്റെ അനുമോദനം

കരിന്തളം: മലയോര മേഖലയിലെ ഒരു സാധാരണ കുടുംബാംഗമായ ആര്യ എസ് രാജ് എംബിബിഎസ് ബിരുദം നേടിയതു നാട്ടില്‍ ആഹ്ലാദം പകര്‍ന്നു. കഠിനാധ്വാനവും നിരന്തര പരിശ്രമവും കൊണ്ട് സ്വപ്നസാക്ഷാത്കാരം നേടിയ ആര്യയുടെ നേട്ടത്തില്‍ കുടുംബവും നാടും അഭിമാനിക്കുന്നു.കാലിച്ചാമരത്തെ പി.എം. രാജന്‍-കെ.പി. ശ്രീജ ദമ്പതികളുടെ മകളാണു ആര്യ. ഹൗസ് സര്‍ജന്‍സി വിഭാഗത്തില്‍ സേവനമാരംഭിക്കാനൊരുങ്ങുകയാണ്.സാമ്പത്തികമായും സാമൂഹികമായും വലിയ ആഡംബരമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ആര്യയുടെ ഈ നേട്ടം.സഹോദരന്‍ കിരണ്‍ എസ് രാജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. നാട്ടുകാരും അധ്യാപകരും സഹപാഠികളും ബന്ധുക്കളുമടക്കം നിരവധി പേര്‍ …

മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവതി അറസ്റ്റില്‍

കണ്ണൂര്‍: മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ആറളം പുനരധിവാസ കേന്ദ്രത്തിലെ പതിമൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന കവിത(25)യെയാണ് ആറളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ഷിജുവിന്റെ നേതൃത്വത്തില്‍ ഇന്ന് (വെള്ളി) ഉച്ചയോടെ അറസ്റ്റു ചെയ്തത്. കവിതയുടെ അയല്‍വാസിയായ സനൂപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിത മദ്യലഹരിയില്‍ സ്ഥിരമായി ബഹളം വയ്ക്കാറുണ്ടെന്നു പറയുന്നു. ഇതിനെ സനൂപ് ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് സനൂപിനെ വെട്ടിക്കൊല്ലാന്‍ ശ്രമം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.

കാസര്‍കോട് ജില്ലയിലും നിരവധി അനധികൃത താമസക്കാര്‍; നുഴഞ്ഞു കയറിയ ബംഗ്ലാദേശികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നു അനധികൃതമായി ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശ് പൗരന്മാരില്‍ നിരവധി പേര്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു വിവിധ ജോലികള്‍ ചെയ്തുവരുന്നതായി സൂചന. ഇതേ തുടര്‍ന്ന് അത്തരക്കാരെ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്പാകള്‍, റിസോര്‍ട്ടുകള്‍, വാടക കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ നടത്തിയ റെയ്ഡില്‍ സ്പാകളില്‍ ജോലി നോക്കിയിരുന്ന അഞ്ചു യുവതികളെ പിടികൂടിയിരുന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് …

കോടതിയും, മാനേജ്മെന്റും വിലക്കിയിട്ടും രക്ഷയില്ല: കെഎസ്ആർടിസി ഡിപ്പോയിൽ ട്രേഡ് യൂണിയനുകളുടെ പൊതുയോഗങ്ങളും, സമര പ്രഖ്യാപനങ്ങളും യാത്രക്കാർക്ക് ശല്യമാകുന്നതായി പരാതി

കാസർകോട് : കെഎസ്ആർടിസി ഡിപ്പോയിൽ ശബ്ദ മലിനീകരണം ദുസ്സഹമെന്നു പരാതി.ബസ് കാത്ത് നിൽക്കാൻ ചെവി പൊത്തിപ്പിടിച്ച് നിൽക്കണമെന്ന സ്ഥിതിയായിരിക്കുകയാണെന്നാണ് പരാതി.അസഹ്യമായ ശബ്ദകോലാഹലങ്ങൾ കേട്ടു കൈക്കുഞ്ഞുങ്ങളുടെ കരച്ചിലും ഉയരുന്നു. ഇടയ്ക്കിടെയുള്ള ട്രേഡ് യൂണിയനുകളുടെ സമരപരിപാടികൾ യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.ട്രേഡ് യൂണിയനുകളുടെ പൊതുയോഗവും,സമര പ്രഖ്യാപനങ്ങളുമൊക്കെ യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഇരിപ്പിടത്തിന് സമീപത്തു നിന്നാണെന്നതാണ് ദുരിതമാവുന്നതെന്നു ആക്കൂട്ടർ പറയുന്നു. ഉച്ചത്തിലുള്ള മൈക്ക് സംവിധാനത്തിലാണ് ഡിപ്പോയിൽ യോഗങ്ങളും,സമര പ്രഖ്യാപന കൺവെൻഷനുകളും നടക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശബ്ദമലിനീകരണം 2000 ൽ സുപ്രീംകോടതി കർശനമായി വിലക്കിയിരുന്നു. …

ജിസിസി കെഎംസിസി പൈക്ക സോൺ : ഷമീർ പ്രസി, ഹമീദ് ജന. സെക്ര

ദുബൈ: ജിസിസി കെഎംസിസി പൈക്ക സോൺ ഭാരവാഹിക ളായി ഷമീർ പൈക്ക (പ്രസി.), പി.എം.എ. ഹമീദ് (ജന. സെക്ര.), ഒ.പി. സുബൈർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. അഷറഫ് പുളിൻ്റെടി, ഇസ്മായിൽ ബി.കെ.(വൈ.പ്രസി) നജീബ് പൈക്ക, ഹൈദർ ചന്ദ്രമ്പാറ (ജോ.സെക്ര)എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : അബ്ദുല്ല കൊയർകൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കർ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീർ , അൻഷീദ് ഹിൽട്ടൻ, അഷ്റഫ് അർളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, …

മുസ്ലിം ലീഗ് മണ്ഡലം കൗൺസിലർ സൈനുദ്ദീന്‍ ബദ് രിയ നഗര്‍ അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ അംഗം കുമ്പള ബദ് രിയ നഗറിലെ സൈനുദ്ദീന്‍ (68) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ കെഎംസിസി നേതാവ് കൂടിയായിരുന്ന സൈനുദ്ദീന്‍ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു.ഭാര്യ: ആത്തിക്ക. മക്കള്‍: ഹസീം, സമീറ, സാഹിറ, മുനീറ. മരുമക്കള്‍: ദാവൂദ്, ഹാഷിഫ്, മുക്താര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അന്താഞ്ഞി, ആയിഷാബി.

അണങ്കൂരില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ചു; കൊല്ലുമെന്നു ഭീഷണി,കേസ്

കാസര്‍കോട്: വഴിയരുകില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് കേടുപാട് ഉണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. അണങ്കൂര്‍, ബാങ്കോട് ഹൗസിലെ ബി.മുബാറക് (40) നല്‍കിയ പരാതിയില്‍ അണങ്കൂര്‍, മാസ്താറോഡിലെ ഷാനവാസിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം) വൈകുന്നേരമാണ് സംഭവം.സുഹൃത്തായ റിയാസ് എന്നയാളുടെ വീടിന് സമീപത്തുള്ള വഴിയരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു പരാതിക്കാരനായ മുബാറകിന്റെ കാര്‍. ഈ സമയത്ത് ഷാനവാസ് ഓടിച്ചു വന്ന കാര്‍, നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പറയുന്നു. കാറിന് കേടുപാടുണ്ടാക്കിയതിന് പുറമെ …

റിസോര്‍ട്ടിന് സമീപത്ത് വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച കാര്‍; കയ്യാര്‍, പച്ചമ്പള സ്വദേശികള്‍ പിടിയില്‍, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: റിസോര്‍ട്ടിനു സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍ വ്യാജം. കാര്‍ കസ്റ്റഡിയിലെടുത്ത കുമ്പള പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കയ്യാര്‍, മേര്‍ക്കളയിലെ മൂസ അഫ്‌സല്‍ (25), പച്ചമ്പള, പള്ളത്തൊട്ടിയിലെ നിസാമുദ്ദീന്‍ (19) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുമ്പള എസ്.ഐ കെ.പി ഗണേശിന്റെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയില്‍ ഇന്നലെ (വ്യാഴം) രാത്രി 9.45മണിയോടെയാണ് ചേവാറിൽ എത്തിയത്. ഈ സമയത്ത് സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ ആള്‍ട്ടോ കാര്‍ …