പഞ്ചദിന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യ സത്യഗ്രഹ സമരം

കാസർകോട്: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ജലഭവന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് കാസർകോട്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പൊതുസ്ഥലം മാറ്റം മാനദണ്ഡമനുസരിച്ചു ഉടൻ നടപ്പാക്കുക , ഓർഡറുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, ഉദ്യോഗസ്ഥ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹ സമരം.

വിദ്യാനഗർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ് ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ സുധാകരൻ ,എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി ജഗദീഷ് ,
ജില്ലാ സെക്രട്ടറി കെ വിനോദ്, ജോയിന്റ് സെക്രട്ടറി വി എം ബിനുമോൻ, വൈസ് പ്രസിഡന്റ്‌ ബി വി പ്രിയേഷ്, എ സതീഷ് കുമാർ, എം ജയൻ ജില്ലാ ട്രഷറർ ബി സുപ്രിയപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page