ഓണാഘോഷത്തിനു പോയ 13കാരിയെ പീഡിപ്പിച്ചു; ബന്ധുവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: ഓണം ആഘോഷിക്കാന്‍ കോട്ടയത്തെ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയില്‍ താമസക്കാരനായ ബന്ധുവിനെതിരെയാണ് കേസ്.
2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. പീഡനസംഭവം നടന്നത് കോട്ടയം ജില്ലയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് റഫര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page