കാസര്‍കോട്: കാഞ്ഞങ്ങാട്, വടകരമുക്കില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. വടകര മുക്കിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഉത്തംദത്ത (28)യ്ക്കാണ് കുത്തേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ ഹിമാമുല്‍ ഹഖിനെ പൊലീസ് തെരയുന്നു.
ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായാണ് ഉത്തംദത്തയെ തൊട്ടടുത്ത മുറിയില്‍ താമസക്കാരനായ ഹിമാദുല്‍ ഹഖ് കുത്തിയതെന്നു പൊലീസ് പറഞ്ഞു.







