കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏഴു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.
ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു (ബുധന്‍) രാവിലെ ഒന്‍പതേ മുക്കാല്‍ മണിയോടെ കാസര്‍കോട് നഗരത്തിലെ എം ജി റോഡില്‍ ഫോര്‍ട്ട് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
മഡോണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആരാധ്യ(12), അഥര്‍വ്വ(6), അര്‍വിന്‍(7), ടൗണ്‍ മുനിസിപ്പല്‍ ഗവ. യു പി സ്‌കൂളിലെ മറിയം(10), ദീപ്‌ന (12), അനശ്വര(10), ഇയാന്‍ സുനില്‍ (6) എന്നിവർക്കും ഓട്ടോ ഡ്രൈവര്‍ ഉമേശിനുമാണ് പരിക്കേറ്റത്. പള്ളം ടി ഐ എ എല്‍ പി സ്‌കൂളിലെ റിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അപകട വിവരമറിഞ്ഞ് കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നു അധ്യാപകരും രക്ഷിതാക്കളും ജനറല്‍ ആശുപത്രിയിലെത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.








