എടിഎം കൗണ്ടറില്‍ മെഷീന് അരികിലായി മൂര്‍ഖന്‍ പാമ്പ്; 2മണിക്കൂറോളം ഇടപാടുകള്‍ തടസ്സപ്പെട്ടു
കൊച്ചി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയവരെ ആശങ്കയിലാഴ്ത്തി മെഷീന് തൊട്ടരികില്‍ ഇരിപ്പുറപ്പിച്ച് മൂര്‍ഖന്‍ പാമ്പ്. ദേശീയപാതയോട് ചേര്‍ന്ന ആലുവ പറവൂര്‍ കവലയിലെ എസ്.ബി. ഐ എടിഎം കൗണ്ടറില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെ പണം പിന്‍വലിക്കാന്‍ എത്തിയ ഒരാള്‍, എടിഎം മെഷീനില്‍ നിന്ന് കാര്‍ഡ് എടുക്കുന്നതിനിടെ താഴെ വള്ളി പോലെ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മെഷീനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അയാള്‍ ഭയന്ന് പുറത്തേക്ക് ഓടി പരിസരവാസികളെ വിവരം …