കോഴിക്കോട്: 57കാരിയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് കല്ലാച്ചി കോവിലകം റോഡിലെ താഴെ ഗൗരിശങ്കര്‍ വീട്ടില്‍ ഗീത(57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഗീതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിന്റെ പിന്‍വശത്തെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്.
ഉടന്‍ തന്നെ പുറത്തെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. മക്കള്‍: ജൂലി, ദീപക് (ഖത്തര്‍). മരുമകന്‍: പ്രവീണ്‍.







