ബേക്കല്‍, തച്ചങ്ങാട് നിന്നു കാണാതായ മോഡല്‍ യുവതി കൊല്ലത്തുള്ളതായി സൂചന

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തച്ചങ്ങാട് താമസക്കാരിയായ നഴ്‌സും മോഡലുമായ യുവതിയെ കാണാതായതായി പരാതി. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിനു സമീപത്തെ ഇന്ദ്രപ്രസ്ഥം ഹൗസിലെ ശങ്കറിന്റെ മകള്‍ ശ്രുതി (29)യെ ആണ് കാണാതായത്. സഹോദരി സുധീഷ് ഋഷികേശ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ശ്രുതി അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. ബേക്കല്‍ സ്വദേശികളായ ശ്രുതിയും കുടുംബവും അടുത്തിടെയാണ് തച്ചങ്ങാട്ട് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചത്. വീടിന്റെ പ്രവേശന ചടങ്ങ് വിഷുദിനത്തിലാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജോലി സ്ഥലത്തേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ശ്രുതി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും അതിനു ശേഷം തിരിച്ചെത്തിയില്ലെന്നുംസഹോദരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രുതി കൊല്ലം സ്വദേശിയായ ഒരു യുവാവിനൊപ്പം ഉള്ളതായി വിവരം ലഭിച്ചു. ഇരുവരും രണ്ടു ദിവസത്തിനകം ഹാജരാകുമെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page