കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറുവില്‍ നിന്നു യുവാവിനെ കാണാതായതായി പരാതി. ലിംഗപ്പ പൂജാരിയുടെ മകന്‍ ജെ കോടി (39)യെ ആണ് കാണാതായത്. സഹോദരന്‍ ചെന്നയ്യയുട പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഏപ്രില്‍ 10ന് വൈകുന്നേരം ആറര മണിയോടെ വീട്ടില്‍ നിന്നാണ് കോടിയെ കാണാതായതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്.






