പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു; ശരീര ഭാഗങ്ങള്‍ പൂര്‍ണമായും ഭക്ഷിച്ചനിലയില്‍

തൃശൂര്‍: പുലിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. മലക്കപ്പാറ സ്വദേശിയായ ഇന്‍സൈയമ്മാള്‍ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇന്‍സൈയമ്മാള്‍ താമസിച്ചിരുന്ന വീടിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മലക്കാര്‍ ഷോളയാര്‍ ഡാമിനടുത്ത് മകനൊപ്പം താമസിച്ചിരുന്ന ഇന്‍സൈയമ്മാളിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം പുലി ഭക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. രാത്രിയായതിനാല്‍ നിലവിളി കേട്ടില്ല. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍സൈയമ്മാളിന്റെ മൃതദേഹം വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. വയോധികയുടെ മരണത്തിന് പിന്നാലെ അക്രമകാരിയായ പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page