ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് യുവതി; കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ്

കണ്ണൂര്‍: ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചതായും കെ.എസ്.യു പ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ പറയുന്നു. തവണകളായി 1,60,000 രൂപയാണ് അതുലിന് നല്‍കിയതെന്നും യുവതി വ്യക്തമാക്കുന്നു.

കണ്ണൂര്‍ വനിതാ പൊലീസാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. പിന്നാലെ അതുല്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. 2018 മുതല്‍ അതുലുമായി സൗഹൃദമുള്ള യുവതിയെ ഒരു യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും യുവതി ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page