അറബിക്കടലില്‍ വന്‍ മയക്കുമരുന്നുവേട്ട: ഇറാനിയന്‍ പായ്ക്കപ്പലില്‍ കടത്തിയ 3000 കോടി രൂപയുടെ മയക്കു മരുന്നുമായി അഞ്ച് പാക് പൗരന്മാര്‍ അറസ്റ്റില്‍

മുംബൈ: അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 3000 കോടി രൂപ വില വരുന്ന വന്‍ മയക്കുമരുന്നു ശേഖരവുമായി അഞ്ച് പാക് പൗരന്മാരെ അറസ്റ്റു ചെയ്തു. ഇറാനിയന്‍ പായ്ക്കപ്പലില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് ലക്ഷദ്വീപിനു പടിഞ്ഞാറു ഭാഗത്തു വച്ചാണ് പിടിയിലായത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 25 മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു പായ്ക്കപ്പല്‍.526 കിലോ ഗ്രാം ഹൈഗ്രേഡ് ഹെറോയിനും മെത്താഫെറ്റമിനുമാണ് പിടികൂടിയത്. കസ്റ്റഡിയിലായ പാക് പൗരന്മാരെ മുംബൈയിലെത്തിച്ചു ചോദ്യം …

ഓട്ടോ ടെമ്പോയില്‍ ജഡ്ജിയുടെ കാര്‍ ഇടിച്ചു കുമ്പള സ്വദേശി മരിച്ചു

കാസര്‍കോട്: ഓട്ടോ ടെമ്പോയില്‍ ജഡ്ജിയുടെ കാര്‍ ഇടിച്ച് കുമ്പള സ്വദേശി മരിച്ചു. പേരാല്‍, പൊട്ടോരിയിലെ കെ. ചന്ദ്ര (70)യാണ് മരിച്ചത്. ഇന്നലെ (ചൊവ്വ)രാവിലെ പത്തര മണിയോടെ കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിങ്ങല്‍പ്പടിയിലാണ് അപകടം. അപകടത്തില്‍ ഓട്ടോ ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിയ ചന്ദ്രയെ സാഹസികമായി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് കുണ്ടങ്കേരടുക്ക ശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ചന്ദ്ര 48 വര്‍ഷമായി മംഗ്‌ളൂരുവിലെ കല്‍പ്പന സ്വീറ്റ്‌സ് സ്ഥാപനത്തില്‍ …

വൈദ്യ പരിശോധനയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; 18കാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തായ 18കാരനെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയും കേസിലെ പ്രതിയായ യുവാവും സ്‌നേഹബന്ധത്തിലായിരുന്നുവെന്നാണ് സൂചന.

ശുചിത്വം മഹത്വം; മാര്‍ക്കറ്റ് റോഡില്‍ മലിനജലം ഒഴുകുന്നു

കാസര്‍കോട്: നവീകരിക്കുന്തോറും കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം ദുസ്സഹമാവുന്നു. മലിനജലം ചവിട്ടി മത്സ്യം വാങ്ങാന്‍ എത്തുന്നവരുടെ ചോദ്യവും, ആശങ്കയും നഗരത്തിലാകെ സ്പന്ദിക്കുന്നു. മലിനജലം മാര്‍ക്കറ്റില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നതാണ് ദുരിതമാകുന്നത്. മത്സ്യ വില്‍പനയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ ശുചീകരണമില്ലാത്തതാണ് ഇങ്ങനെയൊരു അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യം വാങ്ങാന്‍ എത്തുന്നവര്‍ പറയുന്നു. മാര്‍ക്കറ്റിനുളളില്‍ കടന്നാലും ദുര്‍ഗന്ധത്തിനു കുറവില്ല. അവിടെ മലിനജലത്തിനൊപ്പം മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു.മത്സ്യ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിനു നഗരസഭ ഇപ്പോള്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ജില്ലയില്‍ എത്തിയ ഫിഷറീസ് …

ഒക്ടോബർ 19ന് പൂജവയ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം: ബ്രാഹ്മണ മഹാസഭ

കാസർകോട്:പുസ്തങ്ങൾ സരസ്വതി പൂജയ്ക്ക് വയ്ക്കുമ്പോൾ സ്കൂളുകൾക്കു പ്രവൃത്തി ദിവസമാക്കിയതു വിചിത്രമായിട്ടുണ്ടെന്നു ബ്രാഹ്മണ മഹാസഭ ചൂണ്ടിക്കാട്ടി.18ന്‌ ഞായറാഴ്ച രാത്രി പുസ്തകങ്ങൾ പൂജയ്ക്ക് വെക്കും. 21 ന് ബുധനാഴ്ച്ച വിദ്യാരംഭം കുറിക്കുന്ന വിജയദശമി ആണ്. പുസ്തങ്ങൾ സരസ്വതി പൂജയ്ക്കായി 18ന്‌ ഞായറാഴ്ച രാത്രിയാണ് പൂജയ്ക്ക് വെക്കുന്നതു്. 21 ന് വിജയദശമി ദിവസം സരസ്വതി പൂജയ്ക്ക് ശേഷം മാത്രമേ പുസ്തങ്ങൾ തുറന്നു എഴുത്തും വായനയും നടത്താറുള്ളൂ. ഇതിനിടയിൽ 19ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രവൃത്തി ദിവസം ആക്കിയതുകൊണ്ട് വിദ്യാർഥികളും രക്ഷിതാക്കളും പ്രയാസപ്പെടും. 20ന്‌ …

ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്’ ആലക്കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്, കൊട്ടയാട് കവലയ്ക്കു സമീപത്തെ കുഴിക്കണ്ടത്തില്‍ പുത്തന്‍ പുരയില്‍ സജിയുടെ മകന്‍ എം എസ് ജോയല്‍ (18)ആണ് മരിച്ചത്. ബംഗ്‌ളൂരു റൂറലിലെ ദേവനഹള്ളി ജി ടി ടി സി കോളേജിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്.സജിയും കുടുംബവും വര്‍ഷങ്ങളായി ബംഗ്‌ളൂരുവിലാണ് താമസം. താമസ സ്ഥലത്തു നിന്നും ആറു കിലോ മീറ്റര്‍ അകലെയാണ് ദേവനഹള്ളി കോളേജ്. ഇവിടെ ഹോസ്റ്റലില്‍ താമസിച്ചാണ് ജോയല്‍ കോളേജില്‍ പോയിരുന്നത്. രാവിലെ കോളേജില്‍ …

ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി; സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലൻസ് കേസ്

കോഴിക്കോട്: ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ലക്ഷത്തില്‍പ്പരം രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ മനോജ് അബ്രഹാം ആണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടർന്നാണ് സബ് രജിസ്ട്രാര്‍ സനില്‍ ജോസിനെതിരെ അഴിമതി നിരോധന നിയമപ്രകാരം ഉത്തര മേഖലാ വിജിലന്‍സ് എസ്പി പി. ബാലകൃഷ്ണന്‍ നായര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് …

മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: മദ്രസയില്‍ നിന്നുമടങ്ങുകയായിരുന്നരണ്ടുവിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമമെന്ന് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് (ചൊവ്വ) രാവിലെ തളിപ്പറമ്പ് ,സീതി സാഹിബ് സ്‌കൂളിനു സമീപത്തെ കുണ്ടാംകുഴിയിലാണ് സംഭവം. യത്തീംഖാന മദ്രസയിലെ 11കാരിയെ ഏഴു മണിയോടെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇടവഴിയില്‍ വച്ച് ഒരാള്‍അതിവേഗത്തില്‍പിന്തുടരുകയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു.മറ്റൊരു മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ ഒന്‍പതുകാരിയെ രാവിലെ 8.30 മണിയോടെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വഴിയരുകില്‍ പതുങ്ങിയിരുന്ന ഒരാള്‍ പെട്ടെന്ന് ചാടി വീഴുകയും പെണ്‍കുട്ടിയെ തടഞ്ഞു …

യു എസിൽ പാമ്പ് പിടുത്ത മത്സരം : റെക്കോർഡ് നേട്ടവുമായി ടോം റാഹിൽ; പിടികൂടിയത് 96 ബർമ്മീസ് പാമ്പുകളെ

പി പി ചെറിയാൻ ഫ്ലോറിഡ: എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിൽ ഭീഷണി ഉയർത്തുന്ന അധിനിവേശ ബർമ്മീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള വാർഷിക മത്സരത്തിൽ ടോം റാഹിൽ ഒന്നാം സ്ഥാനം നേടി. 96 പാമ്പുകളെയാണ് അദ്ദേഹം അത്ഭുതകരമായി പിടികൂടിയത്. ഇതിൽ അദ്ദേഹത്തിന് 10,000 ഡോളർ സമ്മാനവും ലഭിച്ചു. ഫ്ലോറിഡയിലെ തദ്ദേശീയരായ വന്യജീവികളെ സംരക്ഷിക്കാനും അധിനിവേശ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് എല്ലാ വർഷവും ഈ വേട്ട സംഘടിപ്പിക്കുന്നത്. ഈ പാമ്പുകൾ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഹൊസങ്കടിയിൽ ലോഡ്ജിലെ ബലാൽസംഗം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. വയനാട് സ്വദേശിയായ ബിജു സി.ജെ എന്ന ആന്റണി ബിജു (44)വിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.2016ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതി നല്‍കിയ പരാതി പ്രകാരം ബലാൽസംഗത്തിനു കേസെടുത്ത പൊലീസ് പ്രതിയെ അപ്പോൾ തന്നെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിമാന്റ് കാലാവധി കഴിഞ്ഞ് ഇറങ്ങിയ …

കാസര്‍കോട്ടെ ആശുപത്രിയിലേക്ക് ജോലിക്ക് പോയ കൊളത്തൂര്‍ സ്വദേശിനി തിരിച്ചെത്തിയില്ല; ബേഡകം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിനെ കാണാതായി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, കൊവ്വല്‍ വളപ്പ് ഹൗസിലെ നന്ദന (23) യെയാണ് കാണാതായത്. പതിവ് പോലെ ഇന്നലെ (തിങ്കള്‍) രാവിലെ 8 മണിക്ക് ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവ് ബേഡകം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബേക്കലില്‍ മത്സ്യ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ പാലത്തിനു സമീപത്ത് മത്സ്യ തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഗോപാലന്‍ (64) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുഴയില്‍ ഇട്ടിരുന്ന വലയെടുക്കാന്‍ പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ട്രെയിനിടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ഇന്ന് (ചൊവ്വ) രാവിലെ 8.15 മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: പുഷ്പ. മക്കള്‍: വിനീത്, വിശാല്‍. ഒരു മരുമകള്‍;സിലു സരസൻ.

സന്തോഷ് നഗര്‍, തൊട്ടിയിലെ സുലൈഖ അന്തരിച്ചു

കാസര്‍കോട്: സന്തോഷ് നഗര്‍, തൊട്ടിയിലെ സുലൈഖ (61) അന്തരിച്ചു. തളങ്കര, ഗസ്സാലി നഗര്‍ സ്വദേശിയും ഉസ്മാന്‍ ചൂരിയുടെ ഭാര്യയുമാണ്. മക്കള്‍: മുഹമ്മദ് നിയാസ് (ദുബായ്), അബ്ദുല്‍ നിഷാദ് (ലണ്ടന്‍), അക്ബര്‍ നിവാസ് (ഖത്തര്‍), ഒമര്‍ ഫയാസ്, റുഖിയത്ത് യാസ്മിന്‍. മരുമക്കള്‍: ഷരീഫ് പള്ളത്തൂര്‍, വാസില, ഫര്‍സാന, റൂംഷാന, സുല്‍ഫ.

ഭര്‍ത്താവ് വിവാഹം മുടക്കിയെന്ന്; യുവതിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു

കാസര്‍കോട്: ഭര്‍ത്താവ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവതിയെ വീട്ടു പറമ്പില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതായി പരാതി. നീലേശ്വരം, തൈക്കടപ്പുറത്തെ 32 കാരിയുടെ പരാതി പ്രകാരം നിഷാദ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.നിഷാദിന്റെ വിവാഹം പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മുടക്കിയെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അസഭ്യം പറഞ്ഞതായും യുവതിയെയും മക്കളെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിലാണ് അക്രമമെന്ന് കൂട്ടിച്ചേര്‍ത്തു.

മര്‍ദ്ദനം ഭയന്ന് മദ്രസ വിദ്യാര്‍ത്ഥിനി നാടുവിട്ട സംഭവം: ഉസ്താദിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു; പിന്നാലെ മദ്രസ കമ്മിറ്റി അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കി

കാസര്‍കോട്: പാഠഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ 12വയസ്സുള്ള മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉസ്താദിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ അധ്യാപകനായ മലപ്പുറം സ്വദേശിയെ യാണ് താക്കീതു നല്‍കി വിട്ടയച്ചത്. സംഭവത്തില്‍ ആരും പരാതി നല്‍കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിക്ക് പിന്നാലെ ആരോപണ വിധേയനായ ഉസ്താദിനെ മദ്രസ കമ്മിറ്റി ജോലിയില്‍ നിന്നു ഒഴിവാക്കി.ശനിയാഴ്ച രാവിലെ 6.45 മണിക്ക് മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതയതോടെയാണ് …

കുമ്പള, കിദൂരില്‍ കോഴിക്കെട്ട്: പൂവന്‍ കോഴികളും പണവുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ട് പൂവന്‍ കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍. സ്ഥലത്ത് നിന്ന് 1030 രൂപയും പിടികൂടി. ബേള, ചൗക്കാറുവിലെ അക്ഷയ് (34), കിദൂര്‍ സ്‌കൂളിനു സമീപത്തെ ജനാര്‍ദ്ദന (35), മിയാപ്പദവ് അടുക്കത്തുഗുരിയിലെ ഗംഗാധര മൂല്യ (63) എന്നിവരെയാണ് കുമ്പള എസ്‌ഐ കെ.പി ഗണേശനും സംഘവും അറസ്റ്റു ചെയ്തത്. കോഴിക്കെട്ട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ …

18 കാരിയെ ചെര്‍ക്കള, പാടിയിലേക്കുള്ള ബസ് യാത്രക്കിടയില്‍ കാണാതായി; തിരോധാനത്തില്‍ ദുരൂഹത

കാസര്‍കോട്: 18കാരിയെ ബസ് യാത്രക്കിടയില്‍ കാണാതായി. ചെര്‍ക്കള, പാടി, മീത്തല്‍ എടനീരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ നിര്‍മ്മല (18) യെ ആണ് കാണാതായത്. ഹുന്‍സൂര്‍ താലൂക്കിലെ മംഗ്‌ളൂരു മാല, ഹരിണഹള്ളി സ്വദേശിനിയാണ്.മൈസൂരിലായിരുന്ന യുവതി ഞായറാഴ്ച ഉച്ചക്ക് 2.30 മണിക്കാണ് ചെര്‍ക്കളയിലുള്ള മുത്തച്ഛന്റെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരിച്ചത്. എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും യുവതി ചെര്‍ക്കളയില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് മുത്തച്ഛനായ ശരവണ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ തിരോധാനത്തില്‍ …

പോലീസുകാരന്റെ അർപ്പണബോധം: പോലീസിനെ വെട്ടിച്ചു മുന്നൂറ് കിലോ പാൻ മസാല കടത്തുകയായിരുന്ന കാറിനു മുകളിൽ പറ്റിപ്പിടിച്ചു കിടന്നു ലഹരി കടത്തുകാരെ പിടികൂടി

ബംഗളൂരു :300 കിലോ നിരോധിത പാൻ മസാലയുമായി പോലീസിനെ വെട്ടിച്ച് അമിത വേഗതയിൽ ഓടിച്ച് പോകാൻ ശ്രമിച്ച കാറിനു മുകളിൽ ചാടിക്കയറി പറ്റിപ്പിടിച്ചു കിടന്ന പോലീസുകാരന്റെ തന്ത്രപൂർവ്വമായ കർമ്മോത്സുകതയെ തുടർന്ന് 300 കിലോഗ്രാം പാൻ മസാലയും കാറും അതിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പിടികൂടി. ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന പാൻ മസാല കോവിൽ പാളയത്തു പോലീസ് എസ്ഐയും പോലീസുകാരനും നടത്തിക്കൊണ്ടിരുന്ന വാഹന പരിശോധനയ്ക്കിടയിലാണ് ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന മസാല പരിശോധിക്കുന്നതിനിടയിൽ പാൻ മസാല സംഘം …