കാസർകോട്: തുരുത്തി പതിനാറാം വാർഡിലെ താനിയത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗബാധിതരെയും പരിസരപ്രദേശങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാർ സൗദർശിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ഷാഹിന സലിമും സംഘത്തോടൊ പ്പമുണ്ടാ യിരുന്നു.രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന ചെയർപേഴ്സൺ പറഞ്ഞു. കുടിവെള്ളവും ഭക്ഷണസാധനങ്ങളും ശുചിത്വത്തോടെ കൈകാര്യം ചെയ്യാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നുംരോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും അവർ കൂട്ടിച്ചേർത്തു.







