കാസര്‍കോട്: ജില്ലാ സ്കൂള്‍ കലോത്സവ നഗരിയില്‍ അക്കമഡേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമായി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും അക്കമഡേഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സനുമായ ശാരദ എസ് നായരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, വിവിധ സബ് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള ഹാളുകള്‍, റൂമുകള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അക്കമഡേഷന്‍ സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കാനായി ഹെല്‍പ്പ് ലൈനും കലോത്സവ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. സതീശന് മാസ്റ്ററാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. തങ്കമണി, മണി പെരിയ, എ.എം.രാജീവന്, റോഷ്നി, ഷൈമ, സുശീല, അമ്പിളി, ജ്യോതിഗോപിനാഥന് എന്നിവര്‍ അംഗങ്ങളാണ്.







