കാസര്‍കോട്: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഇന്‍ക്ലൂസീവ് കലാമേള (ഭിന്നശേഷിക്കാരുടെ കലാമേള) ജില്ലാ കളക്ടര്‍ ശ്രീധന്യാ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ സോയ മുഖ്യാതിഥിയായി. ഡി ഡി ഇ പി.സവിത ഉപഹാര സമര്‍പ്പണം നടത്തി. ഷൗക്കത്തലി അക്കാളത്ത് സ്വാഗതം പറഞ്ഞു.

പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി കെ സബിത, വൈസ് പ്രസിഡണ്ട് എം കെ ബാബു രാജ്, പഞ്ചായത്തംഗം ഉഷ എന്‍ നായര്‍, കാഞ്ഞങ്ങാട് ഡി ഇ ഒ രാഹുല്‍ എ രാജ്, പി ശശിധരന്‍, മധുസൂദനന്‍, ടി കെ മുഹമ്മദലി, കെ വി വിശ്വംഭരന്‍, കെ സുമതി, ആര്‍ സുധ, നികേഷ് മാടായി, താജുദ്ദീന്‍, ബിജു അഗസ്റ്റിന്‍, സുബൈര്‍, ശ്രീഹര്‍ഷ, ചരിഷ്മ സംസാരിച്ചു.

കലോത്സവ നഗരിയില്‍ ആരംഭിച്ച മീഡിയാ സെന്റര്‍ ജില്ലാ കളക്ടര്‍ ശ്രീധന്യാ സുരേഷ് ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന്റെ വിളംബര- കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഇന്നലെ (തിങ്കള്‍) വൈകിട്ട് നടന്നു. വര്‍ണശബളമായ ഘോഷയാത്ര നാടിനു ഉത്സവ പ്രതീതി പകര്‍ന്നു.







