കാസര്‍കോട്: നുണ പറഞ്ഞ് വിശ്വസിപ്പിച്ച് ഭര്‍തൃമതിയുടെ 174 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. കടമ്പാര്‍, കെഎ സോമില്ലിനു സമീപത്തെ 35 വയസ്സുള്ള ഭര്‍തൃമതിയുടെ പരാതി പ്രകാരം ദക്ഷിണ കര്‍ണാടക, അസൈഗോളിയിലെ മുഹമ്മദ് നിസാറി(35)നെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് പ്രതി.
2016 മുതല്‍ 2026 ഒക്ടോബര്‍ 31 വരെയുള്ള വിവിധ സമയങ്ങളിലാണ് സ്വര്‍ണ്ണം കൈക്കലാക്കിയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പല തരത്തിലുള്ള കളവുകള്‍ പറഞ്ഞ് യുവതിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതെന്നും പറയുന്നു.
പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.







