കാസര്‍കോട്: ചെറുവത്തൂര്‍ ടൗണിനു സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ആളുടെ നില അതീവ ഗുരുതരം. ചീമേനി, മുണ്ടയിലെ മന്‍സൂറി(50)നെയാണ് അബോധാവസ്ഥയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ഒരു സ്ഥാപനത്തിന് മുന്നില്‍ വീണു കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പരിയാരത്ത് നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് മന്‍സൂറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







