കാസർകോട്:ഉദുമ, ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച
ഏഴാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാനതല പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാധന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയും സംഘാടക സമിതി ചെയർമാനുമായ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. നാടക മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
സംഘാടകസമിതി വർക്കിംഗ് ചെയർമാൻ
പി വി രാജേന്ദ്രൻ, സിനിമ-നാടക സംവിധായകൻ
ഗോപി കുറ്റിക്കോൽ, നാടക വിധികർത്താക്കളായ ഡോ. സന്തോഷ് പനയാൽ, മധു ബേഡകം, ശ്രീനാഥ് നാരായണൻ സംസാരിച്ചു. മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശാലിനിയെ അനുമോദിച്ചു. മീഡിയ കമ്മിറ്റി കൺവീനർ
കെ വിജയകുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ രചന അബ്ബാസ് നന്ദിയും പറഞ്ഞു.
തുടർന്ന് സി കെ രാജേഷ് റാവു രചനയും സംവിധാനവും നിർവഹിച്ച സൗഹൃദ നാടക വേദിയുടെ ‘പട്ടേലരും കള്ളന്മാരും’എന്ന അമേച്വർ നാടകം അരങ്ങിലെത്തി. കൈകൊട്ടി കളി, കുമറു ഫോക് ബാൻഡ് കോട്ടോടി അവതരിപ്പിച്ച നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു.







