12.25 ശതമാനം പലിശ വാഗ്ദാനം നല്‍കി അമ്മയെയും മകനെയും പറ്റിച്ചതായി പരാതി; സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസ്

കാസര്‍കോട്: നിക്ഷേപത്തിനു 12.25 ശതമാനം പലിശ വാഗ്ദാനം നല്‍കി അമ്മയേയും മകനെയും വഞ്ചിച്ചതായി പരാതി. കാഞ്ഞങ്ങാട് ബല്ല, മുത്തപ്പന്‍ തറ, നിട്ടടുക്കം ഹൗസിലെ എം.രാധിക നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ബല്ല സ്വദേശികളായ രാജു ജോര്‍ജ്ജ്, ഗ്രേസി രാജു, അലന്‍ജോര്‍ജ്ജ്, അന്‍സാര്‍ ജോര്‍ജ്ജ്, എബ്രഹാം ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.കാഞ്ഞങ്ങാട്, കുന്നുമ്മലില്‍ പ്രവര്‍ത്തിച്ചിരുന്ന നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റിലേയ്ക്കാണ് പരാതിക്കാരി 2022 ജൂലായ് 26ന് ഒന്നര ലക്ഷം രൂപ നിക്ഷേപമായി നല്‍കിയത്. 2024 ജൂലായ് മാസം വരെ പലിശ നല്‍കിയിരുന്നുവെന്നും അതിനു ശേഷം പലിശയോ, നിക്ഷേപതുകയോ തിരിച്ചു നല്‍കാതെ പ്രതികള്‍ വഞ്ചിക്കുകയായിരുന്നുവെന്നും രാധിക നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page