ദസറ മഹോത്സവം പോത്തോട്ട മത്സരത്തിലേക്ക് പുത്തൂരിൽ നിന്ന് 160 ജോഡി പോത്തുകൾ

പുത്തൂർ ( ദക്ഷിണ കർണാടക): തുളുനാടിന്റെ ആവേശമായ പോത്തോട്ട മത്സരത്തിന് മൈസൂർ ഒരുങ്ങുന്നു. ദസറ മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 18 , 19 തീയതികളിൽ മൈസൂരിൽ നടക്കുന്ന കമ്പളയിൽ പങ്കെടുക്കാൻ പുത്തൂരിൽ നിന്ന് 160 ജോഡി പോത്തുകൾ തയ്യാറായിക്കഴിഞ്ഞു. ഒക്ടോബർ 16ന് രാവിലെ 10.30ന് പുത്തൂർ മഹാലിങ്കേശ്വര ക്ഷേത്ര സന്നിധിയിൽ നിന്ന് മത്സരാർത്ഥികളും ഓട്ടക്കാരും മൈസൂരിലേക്ക് പുറപ്പെടും .രാത്രി മൈസൂരിലെത്തും. പോത്തോട്ട മത്സരത്തിന് 147 മീറ്റർ കമ്പള ട്രാക്കുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒക്ടോബർ 10ന് അഞ്ച് ജോഡി പോത്തുകളുടെ …

തുരുത്തി അബ്ദു റഹ്മാൻ അന്തരിച്ചു

കാസർകോട് : പോസ്റ്റ് ഓഫീസിന് മുൻപിൽ പെട്ടിക്കട നടത്തിയിരുന്ന ആദ്യകാല വ്യാപാരി തുരുത്തി അബ്ദുറഹ്മാൻ (ലൂടി) അന്തരിച്ചു.കബറടക്കംരാവിലെ 7 മണിക്ക് തുരുത്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .മക്കൾ: ഹാരിസ്, സലാം, ഫാത്തിമ, സൈദ, അഫീഫ.മരുമക്കൾ: അമീർ, സകീർ, അസ്‌ലം, ഫസീല, സഹല.

സ്വയം ഒരുക്കിയ ചിതയില്‍ ചാടി 55 കാരന്‍ മരിച്ചു

കൊല്ലം: സ്വയം ഒരുക്കിയ ചിതയില്‍ ചാടി 55 കാരന്‍ മരിച്ചു.കൊല്ലം ചാത്തിനാങ്കുളം താഹ മുക്കിലെ പൂജ സ്റ്റോര്‍ ഉടമ ഹരീന്ദ്രന്‍ പിള്ള(55)യാണ് ആത്മഹത്യ ചെയ്തത്. ഇന്നു 11 മണിയോടെയായിരുന്നു സംഭവം.വീടിന്റെ പിന്നാമ്പുറത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍ക്കാര്‍ എത്തിയെങ്കിലും അതിനു മുമ്പു ഹരീന്ദ്രന്‍ പിള്ള മരിച്ചിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു ഹരീന്ദ്രനെന്നു പറയുന്നു. വീടിന്റെ പിന്‍വശത്ത് ചിത തയ്യാറാക്കിയ ശേഷം ഹരീന്ദ്രന്‍ പിള്ള അതില്‍ ചാടുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. കുടുംബവുമായി അകന്നു കഴിയുന്നതുമൂലമുള്ള ഒറ്റപ്പെടലും …

ക്ഷേത്ര ആചാരക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, കല്യോട്ട് ഭഗവതി ക്ഷേത്രം കഴകം തിരുവായുധ ആചാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ചെരുമ്പപ്പാറയിലെ പയങ്ങപ്പാടന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഏതോ മാനസിക വിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: ലീല. മക്കള്‍: രതീഷ്, ജനീഷ്, മാലിനി. സഹോദരങ്ങൾ: ഗംഗാധരന്‍ (കനിയംകുന്ന്), ഗോവിന്ദന്‍ (കൊമ്പങ്ങാനം ), ചന്ദ്രന്‍ (ഓട്ടോ …

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സ്വര്‍ണ്ണത്തിന് ഇന്ന് (തിങ്കൾ ) രണ്ട് തവണ വിലയിടിഞ്ഞു.രാവിലെ 1840 രൂപയുടെ കുറവാണുണ്ടായത്. ഉച്ചക്ക് 800 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് വില 1,09,320 രൂപയായി ഇടിഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞു. 13665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.ലോക സ്വര്‍ണ്ണമാര്‍ക്കറ്റിലുണ്ടായ വിലയിടിവാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില കുറയാന്‍ ഇടയാക്കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന് ബാരലിന് 107.77 ഡോളര്‍ വിലയായിട്ടുണ്ട്. വെള്ളിക്ക് സംസ്ഥാനത്ത് രാവിലെ അഞ്ചു രൂപ …

മര്‍ദ്ദനം ഭയന്ന് മദ്രസ വിദ്യാര്‍ത്ഥിനി ട്രെയിന്‍ കയറി നാടുവിട്ട സംഭവം: ഉസ്താദ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കാസര്‍കോട്: പാഠ ഭാഗങ്ങള്‍ പഠിക്കാത്തതിന്റെ പേരില്‍ 12 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഉസ്താദ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മലപ്പുറം സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസ അധ്യാപകുമായ യുവാവ് ഇന്ന്(തിങ്കള്‍) ഉച്ചയോടെയാണ് സ്‌റ്റേഷനില്‍ എത്തിയത്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയോ, വീട്ടുകാരോ പരാതി നല്‍കിയാല്‍ കേസെടുക്കാനും അല്ലാത്തപക്ഷം താക്കീത് നല്‍കി വിടാനുമാണ് പൊലീസിന്റെ ആലോചന. 12 കാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച രാവിലെ 6.45 മണിക്കാണ് കാണാതായത്. മദ്രസയിലേയ്ക്കു പോകുന്നുവെന്നു …

കോടിപതികളും ലക്ഷാധിപതികളും കാസര്‍കോട് ന്യൂ ലക്കി സെന്ററില്‍

കാസര്‍കോട്: കേരള ലോട്ടറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപയും മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ വീതം മൂന്നു പേര്‍ക്കും ലഭിച്ചു. ന്യൂ ലക്കി സെന്റര്‍ വില്‍പ്പന നടത്തിയ ടിക്കറ്റുകള്‍ക്കാണ് ഈ സമ്മാനങ്ങള്‍ ലഭിച്ചത്. ന്യൂ ലക്കി വില്‍പ്പന നടത്തിയ ടിക്കറ്റുകള്‍ നേരത്തെയും നിരവധി ലക്ഷാധിപതികളെ സംഭാവന ചെയ്തിരുന്നു.

തേജസ്വിനി പുഴയെ സംരക്ഷിക്കാൻ; കുടിവെള്ളം ഉറപ്പാക്കാൻ നാടൊരുമിച്ചു; മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി

കരിന്തളം: തേജസ്വിനി പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി മനുഷ്യച്ചങ്ങല തീർത്തു. തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച്ജലം വൻതോതിൽ ഊറ്റിയെടുത്ത് പുഴ ഇല്ലാതാക്കുന്നതിനെതിരെ പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി നടത്തിയ മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി. തൃക്കരിപ്പൂർ അഡ്ജോയിനിങ് പഞ്ചായത്ത് പദ്ധതിയുടെ പേരിൽ, മുക്കട കേന്ദ്രീകരിച്ച് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം, കങ്കോൽ -ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസർകോട് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വൻ തോതിൽ വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരെ പുഴയുടെ ഇരു …

ദക്ഷിണാഫ്രിക്കയിൽ വെടിവെപ്പ്:27 പേർ കൊല്ലപ്പെട്ടു;പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 400,000 റാൻഡ് വരെ പാരിതോഷികം

പി പി ചെറിയാൻജോഹന്നാസ്ബർഗ്/കേപ് ടൗൺ:സെപ്റ്റംബർ 26, 27 തിയതികളിൽ ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരങ്ങളായ ജോഹന്നാസ്ബർഗിലും കേപ് ടൗണിലും നടന്ന രണ്ട് വ്യത്യസ്ത കൂട്ട വെടിവെപ്പ് സംഭവങ്ങളിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണങ്ങളുടെ കൃത്യമായ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ജോഹന്നാസ്ബർഗിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വെഡെല പ്രദേശത്തെ ഒരു ബാറിലാണ് ശനിയാഴ്ച രാത്രിയാണ് ആദ്യ ആക്രമണം നടന്നത്. ആക്രമണത്തിൽ തോക്കുകളും പിസ്റ്റളുകളും …

അമേരിക്കയിൽ താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ

പി പി ചെറിയാൻവാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും കർശന മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് . പുതിയ വിലാസത്തിലേക്ക് മാറി 10 ദിവസത്തിനകം എആർ-11 ഫോം വഴി വിവരം ഇമിഗ്രേഷൻ ഏജൻസിയെ അറിയിക്കണമെന്നാണ് പുതിയ നിർദ്ദേശം. എച്ച്1ബി വിസക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദേശികളും ഗ്രീൻ കാർഡ് ഉടമകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. പോസ്റ്റൽ സർവീസിൽ വിലാസം മാറ്റിയാൽ ഇമിഗ്രേഷൻ രേഖകളിൽ അപ്ഡേറ്റ് ആകില്ലെന്നും, ഔദ്യോഗിക വെബ്സൈറ്റ് …

തൂഫാന്‍ തദ്ദേശം രണ്ടാംഘട്ടം; കാസര്‍കോട് ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു

കാസര്‍കോട്: നാടിന്റെ കാവലാളായി ജനങ്ങളെ അണി നിരത്തിക്കൊണ്ട് കേരള പൊലീസും തദ്ദേശ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൂഫാന്‍ തദ്ദേശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. മലപ്പുറം, വേങ്ങര മലബാര്‍ കോളേജില്‍ നടന്ന സംസ്ഥാനതല പരിപാടി തല്‍സമയം സ്‌ക്രീനില്‍ കാണിച്ചു കൊണ്ടാണ് ജില്ലാതല പരിപാടി നടത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു എബ്രഹാം, ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ബ്ലോക്ക് …

വികസന കുതിപ്പ് : മൊഗ്രാൽ പുത്തൂർ കടവത്ത് മുതൽ കോട്ടക്കുന്ന് വരെ റോഡ് കുഴികളായി യാത്ര ദുരിതമയം

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കടവത്ത് മുതൽ കോട്ടക്കുന്ന് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ കാണാൻ പഞ്ചായത്ത് അധികൃതർക്ക് സന്മനസുണ്ടാകണമേയെന്നു നാട്ടുകാർ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു.റോഡ് കണ്ടാൽ അടിയന്തര ഇടപെടൽ വേണമെന്ന് അധികൃതർക്ക് തോന്നുമെന്ന്‌ നാട്ടുകാർക്ക് ഉറപ്പുണ്ട്.. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു . റോഡിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളും ഇളകിക്കിടക്കുന്ന മെറ്റലുകളും ചെളിയും പറഞ്ഞാൽ ശരിയാവില്ലെന്നു അവർ കരുതുന്നു.. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ പ്രയാസം …

സാക്കിയ ഫാത്തിമക്ക് ഫാർമസ്യൂട്ടിക്കൽ സയൻസിൽ പി.എച്ച്.ഡി.

കാസർകോട് : ചേരങ്കൈ സ്വദേശിനി സാക്കിയ ഫാത്തിമക്കു ഫാർമസ്യൂട്ടിക്കൽ സയൻസിൽ പി.എച്ച്.ഡി ലഭിച്ചു. മംഗലാപുരം നിട്ടെ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.ചേരങ്കൈയിലെ സി.എം. ഷാജഹാൻ–റസീന ബീഗം ദമ്പതികളുടെ മകളാണ്. ചാത്തങ്കൈ സ്വദേശിയും റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുമായ ഇർഫാൻ കെ ആണ് ഭർത്താവ്.

വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചി: കാസര്‍കോട്, ബേക്കല്‍ സ്വദേശിയായ വധശ്രമക്കേസ് പ്രതിയെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍, കുന്ന്, കാട്ടൂര്‍മൂലയിലെ മുസ്താഖ് (25) ആണ് ജീവനൊടുക്കിയത്. പാലാരിവട്ടം എസ്എന്‍ ജംഗ്ഷനു സമീപത്തെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നലെ (ഞായര്‍) പുലര്‍ച്ചെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി, കുന്നുംപുറം, ഗ്രീന്‍ മാംഗോ കഫേ പരിസരത്ത് യുവാവിനെ അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മുസ്താഖ്. പ്രസ്തുത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു. മുസ്താഖ് പ്രതിയായ വധശ്രമക്കേസിലെ …

ഡോ. എം. അബ്ദുൽ റഹ്മാൻ അക്ഷയ ഡയറക്ടർ

തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാനു അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടിസർക്കാർ നൽകി. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും സാമൂഹിക ഉൾച്ചേരൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന സംവിധാനങ്ങൾ സഹായകമാക്കുകയാണ് ലക്ഷ്യം. വിവിധ സർക്കാർ-പൗര സേവനങ്ങളും , സർക്കാർ-ബിസിനസ് സേവനങ്ങളും , ബിസിനസ്-പൗര സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകളുടെ വിപുലമായ ശൃംഖലയാണ് അക്ഷയ കേന്ദ്രങ്ങൾ. കേരളത്തിലുടനീളം ഏകദേശം 2,650 അക്ഷയ ഇ-കേന്ദ്രങ്ങളാണ് നിലവിലുള്ളത്.സമൂഹത്തിലെ എല്ലാ …

മൗവ്വല്‍ – പള്ളിക്കര റോഡിലെ അപകടഭീഷണിയും ഗതാഗതകുരുക്കും: അധികൃതര്‍ മൗനം വെടിഞ്ഞില്ല; കുഴികള്‍ നികത്തി നാട്ടുകാര്‍ മാതൃകയായി

കാസര്‍കോട്: മൗവ്വല്‍ – പള്ളിക്കര റോഡില്‍ അപകടഭീഷണി ഉയര്‍ത്തിയ കുഴികള്‍ നികത്തി നാട്ടുകാര്‍ മാതൃകയായി. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ അറ്റക്കുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ് ടി. പി റോഡിലൂടെയുള്ള വാഹനങ്ങൾ ഇടുങ്ങിയ മൗവ്വല്‍ റോഡ് വഴിയാണ് ഇരുഭാഗങ്ങളിലേയ്ക്കും കടന്നുപോകുന്നത്. റോഡിൽ ഗതാഗത കുരുക്കും പതിവാണ്. റോഡരുകിലെ കുഴികള്‍ നികത്തിയില്ലെങ്കില്‍ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് കാണിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്നലെ (ഞായര്‍) രാത്രി പണിയായുധങ്ങളുമായെത്തി റോഡരുകിലെ …

വിശാല സമിതി യോഗം, സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്നതിന്റെ സൂചന: എ.പി. അബ്ദുള്ളക്കുട്ടി

ചീമേനി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശാല സംസ്ഥാന സമിതി യോഗവും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തലും സ്വന്തം അണികളെ കബളിപ്പിക്കാനുള്ള നീക്കം മാത്രമാണെന്ന് ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ഗോവിന്ദനെയും മാറ്റാന്‍ സിപിഎം തയ്യാറാകാത്തത് തെറ്റ് തിരുത്താന്‍ പാര്‍ട്ടി സന്നദ്ധമല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചീമേനിയില്‍ നടന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാന്‍ ബിജെപി ജില്ലാ പഠന ശിബിരത്തിന്റെ സമാപന …

ഡ്രം ഷോയിലെ മാന്ത്രികസ്പര്‍ശം: വേള്‍ഡ് റക്കോര്‍ഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് വിസ്മയ് ചന്ദ്ര ശേഖറിന് ജന്മ നാടായ പെരിയയുടെ സ്‌നേഹാദരം

കാസര്‍കോട്: വേള്‍ഡ് റക്കോര്‍ഡ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവിനു ജന്മ നാടായ പെരിയയുടെ സ്‌നേഹാദരം. ഡ്രം ഷോയില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയ വിസ്മയ് ചന്ദ്ര ശേഖറിനെ വിഷന്‍ പെരിയയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. പെരിയ ബസ് സ്റ്റോപ്പ് പരിസരത്തു നടന്ന ചടങ്ങ് കെ നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു.പ്രമോദ് പെരിയ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി കെ സബിത മുഖ്യാതിഥിയായി. എസ് എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി രാജന്‍ പെരിയ, …