കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ കളത്തൂര്പ്പള്ളത്ത് പണം വച്ച് പുള്ളിമുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള ഗേറ്റ് കഞ്ചിക്കട്ട ഹൗസിലെ ഹുസൈന് (55), ചെറുഗോളിയിലെ കെ.സതീഷ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു നോട്ടീസ് നല്കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് ഓടിപ്പോയ ആറുപേര്‍ക്കെതിരെ കേസെടുത്തു. കളിക്കളത്തില്‍ നിന്നു 3,110 രൂപ പിടികൂടി.







