പെരിയ :ജില്ലാ സ്കൂൾ കലോത്സവം യുപി വിഭാഗം അറബിക് ക്വിസിൽ തബസും ഇസ്മായിലിന് മൂന്നാം തവണയും ഒന്നാം സ്ഥാനം. തൃക്കരിപ്പൂർ സെന്റ് പോൾസ് എയു പി സ്കൂൾ ഏഴാം തരം വിദ്യാർഥിനിയായ തബസും അറബിക് ക്വിസിൽ ഇതിന് മുമ്പ് രണ്ടുതവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. യുപി വിഭാഗം അറബിക് പദ പയറ്റ് മത്സരത്തിലും തബസു പങ്കെടുക്കുന്നുണ്ട്. എൽ. പിയിൽ പഠിക്കുമ്പോൾ തന്നെ തബസു അറബിക് വിഭാഗത്തിലെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എടച്ചാക്കൈയിലെ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകളാണ്.








