പാണത്തൂര്‍, ചാമുണ്ഡിക്കുന്നില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, ചാമുണ്ഡിക്കുന്നില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. റിസര്‍വ്വ് ഫോറസ്റ്റില്‍ കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയിക്കുന്നു. തലയും ഉടലും വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക സംശയം. തൂങ്ങി മരിച്ചതാണോയെന്നു സംശയിക്കുന്നു. അഴുകിയതിനെ തുടര്‍ന്ന് താഴേക്ക് വീണതാണെന്നും കരുതുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കാസര്‍കോട് ഉള്‍പ്പെടെ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.കര്‍ണ്ണാടകയുടെ മുകളിലായി രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴി കാരണം അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌ .

ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാവൂര്‍: ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാവൂര്‍, മണത്തണ, കൊട്ടംചുരത്തെ വയല്‍പ്പീടികയില്‍ ഹനീഫ (43)യുടെ മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചക്കാണ് തൊണ്ടിയില്‍ ടൗണിനു സമീപത്ത് വച്ച് ഹനീഫയെ പുഴയിലെ ഒഴുക്കില്‍ കാണാതായത്.

ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു

നീലേശ്വരം : ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി പ്രദേശത്ത് ഉരുൾപൊട്ടലും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ ബിജെപി നേതൃസംഘം സന്ദർശിച്ചു. ഉരുൾപൊട്ടലുണ്ടായ മേഖലയും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിച്ച സംഘം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ക്യാമ്പിലെ സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് വിവരങ്ങൾ തേടുകയും ചെയ്തു. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മഴക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് ധനസഹായം ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അശ്വിനി …

ആറുമാസം ഗര്‍ഭിണിയായ 24കാരിയെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിക്കൊന്നു

ഫരീദാബാദ്: ആറുമാസം ഗര്‍ഭിണിയായ 24കാരിയെ ഭര്‍ത്താവ് ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കിക്കൊന്നു. ഫരീദാബാദിലെ പഞ്ചശീല്‍ കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബീഹാര്‍,മുസാഫര്‍പൂര്‍ സ്വദേശിനിയായ നേഹകുമാരി (26)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഉത്തര്‍ പ്രദേശ്, ഹര്‍ദോയ് സ്വദേശിയായ ഭര്‍ത്താവ് അമിത് ഗുപ്ത ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു നേഹയും അമിതും തമ്മിൽ വിവാഹിതരായത്. അതിനു ഭർത്താവിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. പുതുതായി പണിത വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം …

സർക്കാരും ആരോഗ്യ മന്ത്രിയും മാറുന്നു; മാറ്റമില്ലാതെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ

കുമ്പള: സർക്കാരും, ആരോഗ്യമന്ത്രിയും മാറുന്നതല്ലാതെ , ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് മാറ്റമൊന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാർ പരിതപിക്കുന്നു. .ജില്ലയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളും വെന്റിലേറ്ററിലും, ഐസിയുവിലുമായിരിക്കുകയാണന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. പനിച്ച് വിറച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കസേരകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുന്നു.ഒഴിവുകൾ നികത്താൻ യാതൊരു നടപടിയുമില്ല. കുമ്പളയിലെ തീരമേഖലയിലെ സർക്കാരിന്റെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ രണ്ടു പതിറ്റാണ്ടോളമായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയിൽ മുന്നൂറിൽ …

കുമ്പള ബസ്റ്റാൻഡ് ഗതാഗത പരിഷ്കരണം: പൊലീസിനും എം വി ഡിക്കും എതിരെ പഞ്ചായത്ത് പ്രസിഡണ്ട് ആഭ്യന്തരമന്ത്രിക്കു പരാതി നൽകി; കുമ്പളയിൽ വിവാദം

കുമ്പള:കുമ്പള ടൗണിൽ പഞ്ചായത്ത് ഭരണസമിതിയെടുത്ത ഗതാഗത പരിഷ്കരണം പോലീസും,മോട്ടോർ വാഹന വകുപ്പും ചേർന്ന് അട്ടിമറിക്കുന്നെന്നു പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും ഭരണസമിതിയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടത് കുമ്പളയിൽ വിവാദത്തിനു വഴിവച്ചു. പരാതി കേട്ട ഉടൻ മന്ത്രി രമേശ് ചെന്നിത്തല എസ് പി യെ വിളിച്ചു വിഷയത്തിൽ ഇടപെടാൻ നിർദ്ദേശിച്ചതായി പറയുന്നു. എന്നിട്ടും നടപടി ഉണ്ടാവാത്തതു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ സംശയം ഉളവാക്കുന്നു. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളി …

ഗുളികന്‍ ഭണ്ഡാര മോഷണം; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക,ഉ ബ്രംഗള, മാര്‍പ്പിനടുക്കയിലെ ഗുളികന്‍ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസില്‍ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. ആദൂര്‍, പയങ്ങാടി ഹൗസിലെ എ പി സാബിത്തി (33)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പി. അനൂപ് കൃഷ്ണ, എസ് ഐ കെ. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജൂലായ് 29ന് രാത്രിയിലാണ് മാര്‍പ്പിനടുക്കം ഗോപാലകൃഷ്ണ ഭജനമന്ദിരത്തിനു സമീപത്തുള്ള 2000 രൂപ വിലവരുന്ന ഗുളികന്റെ ഭണ്ഡാരവും അതിനകത്തുണ്ടായിരുന്ന 2000ത്തോളം രൂപയും കവര്‍ച്ച പോയത്. ഇതു സംബന്ധിച്ച് ഇന്നലെ (തിങ്കള്‍)യാണ് …

ടി.ഉത്തംദാസ് കാസര്‍കോട് എസ്എംഎസ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു. കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ആന്റ് ജെന്റര്‍ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പിയായിരിക്കെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചത്.ബേക്കല്‍, വിദ്യാനഗര്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ.യായും ബേഡകം, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടറായും കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും ജോലി നോക്കിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ എസ്‌ഐയായിരിക്കെ കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണമികവിന് ഡിജിപിയുടെ ബാഡ്ജ് ഓര്‍ഡര്‍ ബഹുമതിയും 2025ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. …

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു; മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നു; അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി സിപി ജോണ്‍

പാലക്കാട്: പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരാമര്‍ശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍.പരാമർശം വിവാദമായതോടെ വിവിധ മഹിളാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട്ട് നടന്ന കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബസ് വന്നാല്‍ പ്രിയദര്‍ശിനി ബസില്‍ തള്ളിക്കയറും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കും. എന്നാല്‍ മക്കളെ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളിലെ പഠിപ്പിക്കു-മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ …

ഹുക്കില്‍ കയര്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തേപ്പു മേസ്തിരി വീണു മരിച്ചു

കാസര്‍കോട്: കിടപ്പുമുറിയുടെ മേല്‍ക്കൂരയിലുള്ള ഹുക്കില്‍ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയില്‍ തേപ്പ് മേസ്തിരി വീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദണ്ഡഗോളി, മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒന്‍പതിനും വൈകുന്നേരം ആറുമണിക്കും ഇടയിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോലിക്ക് പോയ ഭാര്യമാര്‍ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ കിടപ്പുമുറിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേപ്പുമേസ്തിരിയായ ജയേന്ദ്ര അറിയപ്പെടുന്ന യക്ഷഗാന കലാകാരന്‍ …

ജോലി നഷ്ടപ്പെടുമെന്ന ഭീതി; താല്‍ക്കാലിക കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍

കാസര്‍കോട്: ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണെന്നു പറയുന്നു, 18 വര്‍ഷമായി കെഎസ്ആര്‍ടിസി യില്‍ താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തു വന്നിരുന്ന യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. മുളിയാര്‍, മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകന്‍ യോഗീഷ് കുമാര്‍ (40) ആണ് പുതുതായി പണിത വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ചത്.കാസര്‍കോട്-സുള്ള്യറൂട്ടിലാണ് യോഗീഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്നത്. ഇന്നലെ (തിങ്കള്‍) രാവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതായിരുന്നു. യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടില്‍ താമസം. മാതാവ് ഇന്നലെ കാസര്‍കോട് കേളുഗുഡ്ഡെയിലെ വീട്ടിലേക്ക് …

ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍

കാസര്‍കോട്: ഉള്ളാള്‍ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങുകയായിരുന്ന യുവതിയുടെ വാനിറ്റി ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ആദൂര്‍, പടിയത്തടുക്ക സ്വദേശിനിയായ സക്കീന (40)യുടെ ബാഗില്‍ നിന്നാണ് സ്വര്‍ണ്ണം നഷ്ടമായത്. യുവതിയും കുടുംബാംഗങ്ങളും ഉള്ളാള്‍ ദര്‍ഗ്ഗയിലേക്ക് സിയാറത്തിനു പോയതായിരുന്നു. തിരികെ തൊക്കോട്ട് നിന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയത്.നല്ല തിരക്കുണ്ടായിരുന്ന ബസിന്റെ മുന്‍ ഭാഗത്ത് നിന്നാണ് സക്കീനയും മറ്റും യാത്ര ചെയ്തിരുന്നത്. ബസ് ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ സീറ്റു ലഭിച്ചു. ഇരിക്കുന്നതിനിടയിലാണ് വാനിറ്റി ബാഗിന്റെ സിബ്ബ് തുറന്ന നിലയില്‍ …

മഞ്ചേശ്വരത്ത് ആരോഗ്യ മേഖല കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു : താലൂക്കാശുപത്രിക്ക് 200 കിടക്ക: മന്ത്രി

തിരുവനന്തപുരം:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ 200 കിടക്കകളും ട്രൗമ സെൻറും ഏർപ്പെടുത്തുമെന്നുമന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഇതിനു പുറമെ മഞ്ചേശ്വരത്തെ മറ്റ് ആരോ​ഗ്യ സ്ഥാപനങ്ങൾ നവീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും. വേണ്ടി വന്നാൽ കർണാടകയിൽ നിന്നും യോഗ്യരായവരെ നിയമിക്കുമെന്നും മന്ത്രി ,എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തെ അറിയിച്ചു. കിഫ്ബിയിൽ നിന്നും തുക വകയിരുത്തി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നാലുമാസത്തിനകം പൂർത്തിയാക്കുo. താലൂക്ക് ആശുപത്രിക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കും. താലൂക്ക് ആശുപത്രിയിൽ ഇൻ പേഷ്യന്റ് വിഭാ​ഗം ഉടൻ ആരംഭിക്കുo.കേരളത്തിന്റെ വടക്കേ അറ്റത്തെ …

ജോലിക്കു പോയ ബിജെപി പ്രവര്‍ത്തകന്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്:ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ബിജെപി പ്രവര്‍ത്തകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, കൊണ്ടേവൂരിലെ പരേതനായ നേമരാജ് ഷെട്ടിയുടെ മകന്‍ സന്ദീപ് ഷെട്ടി എന്ന അണ്ണു (44)വിന്റെ മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്. പതിവ് പോലെ ഇന്നലെ (തിങ്കള്‍) രാവിലെ വീട്ടില്‍ നിന്ന് ഉപ്പള, ശാരദാനഗറിലെ സോഡാ ഫാക്ടറിയിലെ ജോലിക്കാണെന്നു പറഞ്ഞാണ് ഇറങ്ങിയത്.ഉച്ചവരെയും സന്ദീപ് ഷെട്ടിയെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് …

മഹിളാ കോൺഗ്രസ്‌ മണ്ഡലം കൺവെൻഷൻ നടത്തി

ചെർക്കള : ചെങ്കള മണ്ഡലം മഹിളാ കോൺഗ്രസ്‌ പ്രവർത്തക കൺവെൻഷൻ മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരി ഉദ്ഘാടനം ചെയ്തു. ചെർക്കള കോൺഗ്രസ്‌ ഓഫീസിൽ ചേർന്നയോഗത്തിൽ നസീറ അഫ്സൽ അധ്യക്ഷത വഹിച്ചു.ഡി സി സി വൈസ് പ്രസിഡണ്ട് സി വി ജെയിംസ് മുഖ്യാതിഥി ആയിരുന്നു. മണ്ഡലം കോൺഗ്രസ്‌ പ്രസി. അബ്ദുൽ റസാഖ്‌, മഹിളാ കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ഇ ശാന്തകുമാരി, ജമീല അഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് എം. പുരുഷോത്തമൻ നായർ, ബ്ലോക്ക് കോൺ. ഭാരവാഹികളായ …

ജനകീയ സമിതിയുടെ ഇടപെടൽ ; കറുവൽത്തടുക്ക– നാരമ്പാടി–നെക്രംപാറ പി.ഡബ്ല്യു.ഡി. റോഡിന്റെയും, പൊടിപ്പള്ള- ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും നവീകരണ ശ്രമത്തിന് നിർണായക മുന്നേറ്റം

കാസർകോട്: കറുവൽത്തടുക്ക–നാരമ്പാടി–നെക്രംപാറ പൊതുമരാമത്ത് വകുപ്പ് റോഡിന്റെയും, പൊടിപ്പ ള്ള – ബെളിഞ്ച- നാട്ടക്കല്ല് റോഡിന്റെയും ആധുനികവത്കരണത്തിനു “കുമ്പഡാജെ ജനകീയ സമിതി” നടത്തിയ നിരന്തരമായ ഇടപെടലുകൾക്ക് ഫലം ലഭിച്ചു. ഇത് സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് ജനകീയ സമിതിക്കുനൽകിയ ഔദ്യോഗിക മറുപടി ഇക്കാര്യം വ്യക്തമാക്കുന്നു.നാട്ടുകാരുടെ ദീർഘകാല ആവശ്യമായ ഈ റോഡിന്റെ വികസനത്തിനു ജനകീയ സമിതി മുഖ്യമന്ത്രിക്കും, പൊതുമരാമത്ത്മന്ത്രിക്കും, എം.എൽ.എ. ക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ പൊതുമരാമത്ത് …

മഞ്ചേശ്വരം, കുഞ്ചത്തൂരിൽ വൻ കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണം നഷ്ടപ്പെട്ടു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ വൻ കവർച്ച. ജെ.എം റോഡിലെ നൈമ കോട്ടേജിലാണ് കവർച്ച നടന്നത്. വീട്ടുടമ ഫാത്തിമത്ത് സൗറ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലായ് 12ന് വൈകുന്നേരം അഞ്ചര മണിക്കും 17 ന് രാത്രി 12 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് …