തളിപ്പറമ്പ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകരയിലെ മുഹ്സിനെ (35) ആണ് മലപ്പുറം പള്ളിക്കലില്‍ വച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ബി.വി.വിജയ്ഭാരത് റെഡിയുടെ നിര്‍ദേശപ്രകാരം എ.സി.പി: എം.പി.ആസാദിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സി.ഐ: മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നാല്‍ വിവാഹം ചെയ്ത് സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് മുഹ്സിന് ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് മലപ്പുറത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സീനിയര്‍ സി.പി.ഒമാരായ പി.വി.ബൈജു, വി.കെ.നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.







