പാലക്കാട്: വിദ്യാര്‍ത്ഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. സഹപാഠിയാണ് വെടി ഉതിര്‍ത്തത്. പാലക്കാട് ജില്ലയിലെ തൃത്താല ,പരതൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് (ചൊവ്വ)11 മണിയോടെയാണ്സംഭവം. ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തോളിലാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥി ചികിത്സയിലാണ്. നാടന്‍ തോക്കാണ് വെടിവയ്പിനു ഉപയോഗിച്ചത്. മൂന്നു തവണ വെടി ഉതിർത്തതായി പറയുന്നു. മൂന്നാം തവണ വെടിയുതിർത്തപ്പോഴാണ് വിദ്യാർത്ഥിക്കു വെടിയേറ്റത്. വിവരം അറിഞ്ഞെത്തിയ തൃത്താല പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. സംഭ വത്തെ തുടർന്ന് സ്കൂളടച്ചു.








