കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നാടകപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു.നാടകോത്സവത്തിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും പ്രശസ്ത നാടകസമിതികളുടെ നാടകാവതരണവും തുടരുന്നു.
ഡോ. നിധീഷ് നാരായണൻ ഉത്സവം ഉദ്ഘാടനം ചെയ്തു. ഡോ. ആനക്കൈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ മുഖ്യാതിഥിയായി. അന്തർദേശീയ ലങ്കാടി മത്സരത്തിൽ വിജയികളായ നയന മധു, ആദിദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒ.എം. ബാലകൃഷ്ണൻ , കെ. വസന്തകുമാർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’ നാടകം അവതരിപ്പിച്ചു.
രണ്ടാം ദിവസം ഡോ. ബിജു ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.വി. യശോദ, പി. ലത ,.ടിപി ശാന്ത റീജ രമേശ് പ്രസംഗിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’ നാടകം അവതരിപ്പിച്ചു.
മൂന്നാം ദിവസമായ ഇന്നു മുരുകൻ കാട്ടാക്കട പ്രഭാഷണം നടത്തും. തിരുവനന്തപുരം ശ്രീനന്ദന ‘ഇരുവർ’ അവതരിപ്പിക്കും.
24ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ പ്രഭാഷണവും കടയ്ക്കൽ എസ്.എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ നാടകവും നടക്കും.
സമാപന ദിവസമായ
25ന് കരിവെള്ളൂർ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’ നാടകം അരങ്ങേറും.







