കരിന്തളം: കുട്ടികള്‍ക്ക് യഥാര്‍ഥ പ്രണയത്തെക്കുറിച്ചും പ്രണയനഷ്ടത്തെ അതിജീവിക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയമായ അറിവ് നല്‍കാന്‍ പാഠ്യപദ്ധതിയില്‍ പ്രത്യേക അധ്യായം ഉള്‍പ്പെടുത്തണമെന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു. കാലിച്ചാമരത്ത് നടക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ മൂന്നാം ദിവസത്തെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ആനക്കൈ ബാലകൃഷ്ണന്‍, ഒ.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാടകശില്‍പം തയ്യാറാക്കിയ ജയചന്ദ്രന്‍ പയ്യം കുളത്തെ ആദരിച്ചു. വി. മധുസൂദനന്‍ സ്വാഗതവും കെ. രമേശന്‍ നന്ദിയും പറഞ്ഞു.







