ഫെയ്‌സ്‌ ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗം; കസ്റ്റമര്‍ കെയര്‍ നമ്പര്‍ കാസര്‍കോട്ടെ സ്ത്രീയുടെ പേരില്‍, നോട്ടീസ് നല്‍കുമെന്ന് പൊലീസ്

കോഴിക്കോട്: മലപ്പുറത്തെ പെണ്‍കുട്ടിക്ക് ഗുരുതരമായ വൃക്ക രോഗത്തിന് കാരണമായതെന്ന് കരുതുന്ന മെര്‍ക്കുറി കലര്‍ന്ന ഫേസ്‌ക്രീമിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കാസര്‍കോട്ടെ ഒരു സ്ത്രീയുടെ പേരിലാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പ്രസ്തുത സ്ത്രീ ആരാണെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്ക രോഗം ബാധിച്ച മലപ്പുറത്തെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടത് പ്രസ്തുത കസ്റ്റമര്‍ കെയര്‍ നമ്പരില്‍ നിന്നാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ ഉടമക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കോഴിക്കോട് റീജ്യണല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ ദിവസം ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെയും ചികിത്സിക്കുന്ന ഡോക്ടറെയും നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിനു സമര്‍ക്കുമെന്നാണ് സൂചന. ക്രീം കമ്പനിയുടെ വിലാസം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനുളള അധികൃതരുടെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page