കാസര്‍കോട്: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ലഹരിവേട്ടയ്ക്കിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പിസ്റ്റള്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്നു അധികൃതര്‍ അറിയിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ ഡാന്‍സാഫ് അംഗങ്ങള്‍ക്ക് വെടിയുതിര്‍ക്കാന്‍ ഇനി മുതൽ മുന്‍ അനുമതിയുടെ ആവശ്യമില്ല. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിംഗ്, അസംബ്ലിംഗ്, ഫയറിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുക.







