ജനനേന്ദ്രിയത്തില്‍ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; യുവാവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 45-കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. പള്ളിപ്പുറം സ്വദേശിയായ 45കാരനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാ സേനയുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിശമന സേനാംഗങ്ങള്‍ ഡോക്ടര്‍മാരുമായി സഹകരിച്ച് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനര്‍ മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 സൈസ് മെറ്റല്‍ സ്പാനറും …