കാസര്‍കോട്:ഷൂസ് ധരിച്ചു ക്ലാസില്‍ എത്തിയെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും റാഗിംഗിനു വിധേയമാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ 13 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ജൂലായ് 13ന് ഉച്ചയ്ക്ക് ഒരു മണിയോടെ അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലെ രണ്ടു വിദ്യാര്‍ത്ഥികളാണ് റാഗിംഗിനു ഇരയായത്. ഷൂസ് ധരിച്ചെത്തിയെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ 13 പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ച് റാഗിംഗിനു ഇരയാക്കിയെന്നാണ് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.








