കാസര്‍കോട്: പിഎസ് സി പരീക്ഷയെഴുതാന്‍ പോയ യുവതിയെ കാണാതായതായി പരാതി. നീലേശ്വരം, പേരോല്‍, ആലിങ്കീല്‍, ചിറപ്പുറത്തെ സ്വാതി പ്രകാശി (20)നെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ (ശനി) രാവിലെ പിഎസ് സി പരീക്ഷയെഴുതാന്‍ പോവുകയാണെന്നു പറഞ്ഞാണ് സ്വാതി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരം ആറുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.







