കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിനു കൈമാറിയിരുന്ന യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. പാളയം, പുതിയ കോവിലകം പറമ്പിലെ ബിജുവാണ് മരിച്ചത്. ഇന്ന് (ഞായര്‍) രാവിലെയാണ് ഇയാളെ കിടപ്പു മുറിയിൽ കഴുത്തിലും വയറിലും വെട്ടേറ്റു മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്തായി നിര്‍മ്മിച്ചിട്ടുള്ള മുറിയിലാണ് ബിജു രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കിടക്കാറ്. ക്ഷീരകര്‍ഷകനായ ബിജുവിന്റെ അച്ഛന്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെയായിട്ടും ബിജു മുറിയില്‍ നിന്നു പുറത്തു വരാത്തതിനെ തുടര്‍ന്ന് മാതാവ് വാതിൽ തുറന്നു നോക്കിയപ്പോഴാണ് ചോര വാര്‍ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








